Friday, 31 May 2019

DALITS IN INDIAN CINEMA










Even after more than seventy years of gaining independence from the British rule, we do not seem to have broken off from the ugly caste conventions in our society. Rohith Vemula’s suicide and the continuous lynching of Dalits occurring throughout the country is proof of that. It is necessary to analyse the historical representation of Dalits in one of the most influential media in India. Cinema is globally used to mirror the conditions of society. In India too the storyboard is no different.

The portrayal of Dalits in Indian cinema began with Bombay Talkies’ Achhut Kanya (1936), followed by many mainstream and low-budget ones, to Sairat (2016). These films mostly depicted the political oppression of the Dalit community which is pertinent in our country. But we will have to ask whether these movies are genuine artistic forms of expressing unrecognised lives around us or is merely milking the cow.

Films like Shyam Benegal’s Ankur(1974) seems to have lingered on the caste perspective, without being melodramatic. Earlier films stand out because they are prior to a period where the film industry had made a trend out of it. In Ankur, Lakshmi (Shabana Azmi) plays a Dalit woman whose husband leaves home after being publicly shamed. She surrenders to the wishes of zamindar’s son,for societal and financial stability. There was no struggle for survival there, Lakshmi choose that easy way. The zamindar’s son is a liberal who defies the caste system and eats food cooked by his Dalit maid. But when he realizes she is carrying his child, he tries by every means to evade the social stigma and abandons her. The Dalit is exploited, used and thrown away, even without a guilt feeling in this cinema. If we take the examples from international films, there are a lot of movies which portray the social conflict and the victimhood of the protagonist, like The Great Dictator. These movies portray the particular forms of political oppressions pertinent in that particular country. But what sets these films apart is that they have a degree of complexity. Victimhood of the character is not the axis which these movies revolve around.

When we come to Indian cinema, victimhood is treated differently. Here, ‘Dalits’ gain significance only in relation to the caste society. Social preconceptions play a larger role than unbiased observations since Indian cinema depends heavily on positive reception by the mass audience.

Art is an imitation of the world, which at the same time makes space for individual expression. The major reason behind this is because the lion’s share of Indian art is based on mythology, and therefore there is no space for complexity or ambiguity. It plays with a set of handed down knowledge, which is nothing but Brahminical. “The majority of the stakes in the film industry is held by higher castes, their films portray a very elitist image and way of life. The culture and traditions shown in the films, for instance, are very Brahminical. Or the concept of class has taken over caste in popular cinema.” (Swati Mehta, ‘Exploring caste in Hindi cinema’) Karan Johar and Yash Chopra films are classic examples of this.

There have also been attempts to exploit the caste issue to encash it in the name of the box-office victory, by channelising huge-budgets and casting big stars. This also helps the makers to get tax exemptions and maybe also an award or two. Two examples of playing the Dalit card for box office gain would be Priyadarshan’s Aakrosh (2010) and Vidhu Vinod Chopra’s Ekalavya (2007).


Victimhood is made the essence of Dalit life. The gaze of the Indian cinema is essentially still Brahminical, viewing the Dalit vocations as ignoble, which reeks of false-consciousness. Dalits would have their own conflicts, and interpersonal reactions, which haven't found its path to Indian cinema. Aligning the lives of Dalits with their oppression only, side-lining all the other aspects of their lives also is born from the top gaze, which is consistent with Brahminism.

The hegemony of Brahminism which has defined the rules of our society also seems to have defined the rules for Indian cinema. This has to do with the fact that the Indian film industry is largely in the hands of upper-class, upper-caste elites. It is no wonder that ‘Dalit’ movies made by such an industry turn out to be mostly ‘casteist’ or ‘caste-blind’. Even the films of the ‘Parallel Cinema Movement’ which do portray Dalit characters do so based on the viewpoint of its makers, which is a ‘harijan’ understanding of Gandhi, rather than ‘Dalit’ understanding of Ambedkar-Phule. This has to do with the continuous alienation of Dalits from education and also from mainstream society. Representation of Dalits in the film industry is paltry. Even though there are pioneers like Kanjibhai Rathod, who was considered the first successful director of Indian Cinema, their identities go unnoticed.

On the other hand, small-budget and regional films made mostly by novice film-makers seem to be better at profiling the Dalit identity. Chaitanya Tamhane’s Court (2014) is not about the Dalit identity at all. It is the tragedy of a sewer cleaner dying while cleaning sewers. The reason for his death is unknown. What led to his death doesn’t matter, just like his death itself, or even his life. Mainstream movies also seem to be following course, at least some of them. Masaan (2015) is also such a film which doesn’t offer easy answers. It shows the Dalit as risen above the caste lines and is portrayed with dignity and confidence. Newton (2017) took the narrative of the Dalit protagonist to another level. It depicts the protagonist as a castles freeman who disrupts conventional norms and stereotypes. The identity of the protagonist is projected through the subtle use of symbols and social codes. His behaviour with others and the way he is treated as normal, which is a far cry from the oppressed and tortured treatment in the films of earlier years. Mainstream or art-house, the characterisation of Dalits have changed with times, as have their own elevation in the society. But we will want to wait to see if such movies will continue to be made, or if they are just one-off films.

Asief Aliyar is currently editor of The Station, Delhi. 



Wednesday, 29 May 2019

World's Largest Deception

The largest ever election was once again successfully celebrated all over the world. Without providing any chance for surprises Narendra Modi and his saffron sentinels marched to the Sansad Bhavan with a landslide victory.  India became the locus of praise and petals for conducting the most legitimate way of exchange of power.

However, the electoral triumph was not flawless according to some sources. The much-criticized EVMs have a decisive role to play in bringing NAMO back to power it seems. Notably, the number of total voter turnout in multiple constituencies differ in the ECI website and the Voter Turnout App of the ECI. Obviously, it is a technical glitch. The landslide victory of the BJP has nothing to do with EVM tampering. It is impossible to hack or tamper any electronic device in the world, particularly in India (India ranks 3rd in the number of cyber attacks). The query is so simple, while the developed countries including the NAMO favourite USA, France, Germany, Netherlands etc. hesitate to use EVMs why India is exposing itself to the vulnerabilities of the electronic devices in the election?.

The logic of election commission is well known as well as understandable, population, geographical constraints etc. But for once in a five-year can't the government machinery work little hard and with zeal to efficiently conduct this process. The energy and enthusiasm of the partisans could be emulated. It was not long back the government took an avid interest and spent humungous energy and resources to conduct a Mela.

Election Commission is losing its diligently built credibility by turning a blind eye towards the complaints regarding EVM. Still, the ECI fasten its grips to the EVM with a ridiculed solution of VVPAT. Now it is evident, there are issues. There are unresolvable issues in the largest general election in the globe.  What is going to be done about it will determine whether India is credible enough to hold the title of 'largest democracy in the world'.




Tuesday, 28 May 2019

ഇനി മണിമലയുടെ കഥ എസ്തപ്പാൻ പറയും!

എസ്തപ്പാൻ എ.കെ.എ ടിജു. പി. ജോൺ കോട്ടയത്തെ മണിമല സ്വദേശിയാണ്.  അയാൾ ജനിച്ചതും, ജീവിക്കുന്നതും, ഇനി മരിക്കുന്നതുമെല്ലാം മണിമലയിൽ തന്നെയാകും. ആർക്കറിയാം! 
അയാൾക്കു പറയാനുള്ളതു മണിമലയെ കുറിച്ചാണ്. അവിടത്തെ മനുഷ്യൻമാരെ കുറിച്ചാണ്, മണിമലയാറിനെയും, പുണ്യാളനെയും, വെള്ളത്തിച്ചാത്തന്മാരെയും കുറിച്ചാണ്, കഴിച്ച കൊള്ളിയുടെയും പള്ളത്തീടെയും കഥയാണ്. അയാളിങ്ങനെ പറയുന്നു, ഇവിടെ എഴുതുന്നു. 



അമ്പു പെരുന്നാൾ

മണിമലയങ്ങനെയാണ് ആദ്യം തെല്ലൊരു ചിരിയോടെ കുറച്ചകന്ന് നടക്കും, പിന്നെ അടുത്തിരുന്ന് കെട്ടിപിടിച്ചുമ്മ വെക്കും, എന്തേലും തട്ടുകേട് തോന്നിയാ അടിച്ചാറ്റിലുമിടും.
ഒരു ദേശത്തെ ഹൈആംഗിളിൽ പകർത്തുമ്പോൾ തോന്നുന്ന പൊതുസ്വഭാവമാണിതു. ആ ആംഗിളിൽ അങ്ങിങ്ങ് കുരുശും കാണാട്ടോ, മണി മലയല്ലേ...

ഓർമ്മയിലപ്പാടെ രാജാക്കൾടെ പെരുന്നാളാണ്.
മണിമല പെരുന്നാൾ. 
പള്ളികൾ ഒത്തിരിയൊണ്ടേലും ഉത്സവങ്ങളും പൂരങ്ങളും എമ്പിടിയാണേലും മണിമലയ്ക്കിഷ്ടം രാജാക്കൾടെ പെരുന്നാളാണ്. ഒറങ്ങടാന്നു പറഞ്ഞു കണ്ണടപ്പിച്ചാലും ഒറക്കം വരാത്ത മൂന്ന് ദെവസങ്ങളാണ്.  കറിക്കാട്ടൂർ തയ്യിലെ  ബേബിച്ചേട്ടൻ നടത്തുന്ന തടിമില്ല് തൊട്ടാണ് നഗരംചുറ്റി റാസ തുടങ്ങുന്നത്, അത് മൂങ്ങാനിയിലെ  അയ്യപ്പനെ കണ്ടേ  പള്ളീൽ കേറൂ. ക്രിസ്ത്യാനീടെ പെരുന്നാളല്ലെന്നാണ് മറുനാട്ടുകാരുടെ അടക്കമ്പറച്ചിൽ.  കാരണമെന്താന്ന് നീയെന്നോട് ചോദിച്ചാൽ  അത് എല്ലാവരൂടാണ് നടത്തുന്നേന്ന് ഞാൻ പറയും. അല്ലാതെന്ത്. 
കപ്പലു കേറി വന്ന രാജാക്കൾക്കെന്നാ  ജാതി?
എന്നാ മതം?
ഒക്കെ ഇവിടത്തെ തമ്പിരാക്കന്മാരൊണ്ടാക്കിയതല്ലേ...
എന്നും പറഞ്ഞു മതനിരപേക്ഷതേടെ ചുവന്ന തോർത്തെടുത്തങ്ങേ കരേന്നു തുഴഞ്ഞു വരുന്ന പാപ്പേട്ടനെ കാണിക്കാനൊന്നും നമ്മളില്ലാട്ടോ. അതിപ്പോ ഇങ്ങനൊക്കെ പറയാന്നേയുള്ളു, എല്ലാം അവരവരുടെ ഉള്ളിൽ കൂർക്കം വലിക്കുന്നുണ്ട്.
അന്ന് വർക്കിച്ചൻ അലക്കുകാരി ഓമനയെ വീട്ടിലേക്ക് കൊണ്ടുവന്നതും  എന്റെ ജാതി ചിന്തയൊക്കെ എങ്ങോട്ടാന്നറിയില്ല?
ഇറങ്ങിയങ്ങ് സ്പീഡില് വിട്ടു. പ്രേമമാരുന്നന്നേ...
അവള് പെറ്റതും കൊച്ച്,
മറിയാമ്മ പെറ്റതും കൊച്ച്.
അലക്കുകാരീന്നൊള്ള  നാട്ടാരുടെ വിളി തീർന്നാരുന്നേ കൊള്ളാന്നു അമ്മച്ചി ഇടക്ക് വിഷമം പറയും.
വർക്കി പ്രേമിച്ചു വിളിച്ചോണ്ടു വന്നതു കണ്ടിട്ട്, കിട്ടിയയൊരു ധൈര്യം ഒണ്ട്..!
അതെനിക്കു മാത്രമല്ല, ആയെടേ ഒരു രോമം താടിയിടറ്റത്തെവിടോ കിളിർത്തൂന്ന് സ്ഥിതീകരിച്ച എല്ലാ ആണിനും കിട്ടീട്ടുണ്ടാവണം.
വരുന്ന വഴിയിലെവിടാന്നാ, അവിടെ കാണാം എന്നുള്ള  ചിന്തയില്ലാത്ത ഒരു ചാട്ടമാരുന്നു വർക്കീടെ.
ആ ചാട്ടം നോക്കി നിന്നിട്ടാണ് എനിക്കും പ്രേമം വന്നത്.
അങ്ങനെ ഞാനും അന്നത്തെ മണിമലേലെ സ്വപ്നസുന്ദരിയായ ഇത്തിൾകണ്ണി ഫൗസ്റ്റീനയെ എല്ലാരേം പോലെ നോട്ടമിട്ടു.
അവൾടെ അപ്പന് കാറുണ്ട്.
എന്റപ്പനും കാറുണ്ട്.
പിന്നെ ഒരേ സൈസ് കുടുംബോം. അങ്ങനെ ഞാനൊരു മുഴുവൻ സമയ നിരീക്ഷകനായി. ചാടിക്കേറി ഇഷ്ടാന്ന് പറയല്ലെന്ന് മറിയാമ്മ ഓർമ്മിപ്പിച്ചാരുന്ന്.
പക്ഷേ ഞാനല്ലെയാളു.
അന്ന് ഈസ്റ്ററിന് പള്ളീപ്പോയപ്പം മറിയാമ്മേം, അവൾടെ കെട്ടിയോനും, വർക്കീം, ഓമനേം അവളെ
കണ്ടിട്ട്  അഭിപ്രായം പറഞ്ഞന്നേ.
നല്ലതാന്നവരു പറഞ്ഞപ്പ, ഞാനാണേ കുഴപ്പമില്ലാന്നു പറഞ്ഞൂരി മാറീട്ടു, സന്തോഷം കൊണ്ടടർന്നു പോയി. അങ്ങനെ എന്റെ പ്രേമം അവൾടെ മറുപടീം നോക്കി കുത്തിയിരുന്നു. അതിനിടെ  എടവിട്ടെടവിട്ട് ഒത്തിരി പെരുന്നാളുകളും മാറിപോയി, ഒപ്പം ഞങ്ങളും.
അങ്ങനെ ഞാനും ഫൗസ്റ്റീനയും വളർന്നു. അന്നുണ്ടായിരുന്ന മാത്തുക്കുട്ടി സ്റ്റോർസും കെ.ആർ ബേക്കേഴ്സും കമാൽ ജൗളിക്കടയും മാത്രമല്ല, കൊറെ പുതിയ കെട്ടിടോം, അറിയാങ്കിലും തമ്മിൽ മിണ്ടാതെ 'തന്നെ' തന്നെ ഉരുട്ടുന്ന കൊറെ പുതിയ ആൾക്കാരുമൊക്കെയുണ്ട് ഇപ്പോൾ മണിമലേൽ.
ഇപ്പോ മണിമലയേയുള്ളു, ആറ് ഇല്ല.
അതൊരു നീന്തിപൊങ്ങുന്ന ഓർമ്മയാണ്. വേദനിപ്പിക്കുന്ന ഓർമ്മ.
രാജാക്കളും അയ്യപ്പനും അള്ളാഹുവും, ഇപ്പളും അവിടുണ്ടോ എന്നറിയില്ല.
പെരുന്നാളിപ്പഴും ഉണ്ട്.
ഇന്ന് പെരുന്നാളാരുന്നു. അവളെന്നോട്  ഇങ്ങോട്ട് കേറി മിണ്ടി. പകൽപ്പെരുന്നാളിനു ഗീവർഗ്ഗീസിനെ ചൊമന്നോണ്ടു പോകുവാരുന്നു.
ഞാനാണേ ഞെട്ടിയിരിക്കുവാ.
ഇക്കാലയളവിലെ പല പല മുഖങ്ങളിൽ വല്ലപ്പോഴും മാത്രമെത്തി നോക്കുന്ന മുഖം മാത്രമായിരുന്നു അവളുടേത്.
അവളു സംസാരിക്കാനാ വിളിക്കുന്നേ.
ഞാൻ പോകുവാ.
"ജോയിയേ, പുണ്യാളൻ്റെ ഈ കാലൊന്നു താങ്ങിയേടാ..."



അദ്ധ്യായം രണ്ട് എന്നു വേണേൽ പറയാം! 

എല്ലാ വട്ടവും പെരുന്നാളിനു എന്റെയൊപ്പം മരണക്കിണറു കാണാൻ അവളും വരും. ആ ദിവസങ്ങളിലായിരിക്കും ഞങ്ങൾ കൂടുതൽ സംസാരിച്ചിട്ടുണ്ടാവുക. അവൾ വലിയ വീട്ടിലെ കൊച്ചാണെങ്കിലും ഐസുമിട്ടായി വാങ്ങി തരുമോ എന്നും കാണുന്ന വളക്കടകളിൽ ഒക്കെ വലിച്ചു കേറ്റിയിട്ടു അതുവേണം ഇതുവേണം എന്നൊക്കെ പറയുമ്പോൾ എന്റെ ഉള്ളിലാണ് വെടിക്കെട്ട് നടക്കുന്നത്. അങ്ങനെ ഐസുമിട്ടായി തിന്നും തൊട്ടിയിൽ കേറിയും കടന്നുപോയത് എട്ടാമത്തെ പള്ളിപെരുന്നാളാണ്.

ആയാസകരമാം വിധം ഒന്നേയുള്ളു അത് വയറു നിറക്കലാണ് എന്നു മനസ്സിലായപ്പോഴാണ് ഞാൻ യൗവ്വനത്തിന്റെ കിട്ടാതുടിപ്പുകളെ വിട്ടു അബുദാബിയിലേക്കു പോയതു. ഞാൻ പോയതിനു അമ്മച്ചിയേക്കാൾ ദണ്ണം പുണ്യാളനാരുന്നു. പുണ്യാളനു കത്തിക്കാൻ വാങ്ങി കൊടുക്കുന്നതു ഞാനാരുന്നു. ആദ്യ പുക വിട്ടതും മൂപ്പർടെ ഒപ്പമാണ് അഥവാ ഞാൻ പിഴച്ചേനു പുണ്യാളനും കയ്യുണ്ട്. ഇവിടെയോരോ പഫെടുക്കുമ്പോളും  വിഷമം തോന്നും, അങ്ങേരാ ചില്ലിൻക്കൂട്ടിലിരുന്നു പുക കിട്ടാതെ വിങ്ങി പൊട്ടുന്നുണ്ടാകും. ഇറങ്ങി നടക്കാൻ പോലും മനുഷ്യർടെ സമ്മതം വേണ്ട എന്തോന്നു പുണ്യാളനാ!

പിറ്റേ കൊല്ലം നാട്ടിലെത്തിയപ്പോ ഫൗസ്റ്റീന കെട്ടി രണ്ടു പിള്ളേരും ആയി. ഞങ്ങളുടെ ഇടയിലൂടെ പെരുന്നാളുകൾ സൂപ്പർ ഫാസ്റ്റിന്റെ വേഗത്തിൽ ഓടിക്കൊണ്ടിരുന്നു. എത്ര പെരുന്നാളുകൾ കടന്നുപോയാലും ആറാമത്തെയും ഏഴാമത്തെയും പെരുന്നാൾ മറക്കാനൊക്കില്ല. ആറിലവളാദ്യമായി ഉമ്മ തന്നു. ഏഴിലവളു ഒരു കാര്യം കാട്ടാമെന്നു പറഞ്ഞു കൊണ്ടുപോയി ബ്ലൗസ് തുറന്നിട്ടു. ഇന്നുമൊന്നു ആഴത്തിൽ വലിച്ചാൽ ആ വിയർപ്പിൻ്റെ മണം കിട്ടും.
അന്നവളെൻ്റെ എവിടെയാ പിടിച്ചതെന്നു
കണ്ടു നിന്ന സക്രാരിയിലെ പൊന്നു തമ്പുരാനു മാത്രമേ അറിയൂ.

കഴിഞ്ഞ തവണ ലീവിന് വന്നപ്പോളാണ് അവസാനമായി അവളെ കാണാൻ സാധിച്ചത്, നേരെ നോക്കിയില്ല, സംസാരിച്ചുമില്ല, പെണ്ണിനു കൊടുത്ത വാക്ക് പാലിക്കാൻ കഴിയാതെ പോയവനാണ് ഞാൻ എന്നോർത്തിനാലാവാം അവൾ തിരിഞ്ഞൊന്നു നോക്കാഞ്ഞത് അല്ലേൽ അവളുടെ കെട്യോനെ ഓർത്തു ആയിരിക്കണം. ആ പോട്ടെ... ഇത്തവണയും ഞാൻ ലീവിന് നാട്ടിലുണ്ട് പക്ഷെ പെരുന്നാളിന് പോണില്ല. പുത്തൻ പണക്കാരന്റെ ജാടയൊന്നും അല്ല. ചെന്നാൽ സക്രാരിയിലെ പൊന്നു തമ്പുരാൻ ചോദിക്കും ആ കൊച്ചെന്തിയേന്നു. പുള്ളീടെ നടേടെ ഇടത്തു നിൽക്കുന്ന ചന്ദന ചെടിക്കു കീഴിലാരുന്നെല്ലോ എന്നുമെല്ലാം. ആ ചന്ദന ചെടി കാണുമ്പോൾ അവളെ ഓർമ്മവരുമായിരിക്കും. കൂടെ നിൽക്കുന്ന പുളിയോടുരുമി ഉരുമി ചന്ദനചെടിയുടെ ചുറ്റും നല്ല മണമാണ്, അന്നും ഇന്നും. എന്റെ ഓർമകൾക്ക് ചന്തനത്തിന്റെ മണമാണ്, അവളുടേയും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രത്യാശിക്കാം.

കൊടിയേറ്റിനു വട്ടുകുന്നാൻ മലയിറങ്ങിവേണം മാളിയെക്കലേ മറിയമ്മച്ചിക്ക് പള്ളിയിൽ പോകാൻ. സന്ധ്യ കഴിഞ്ഞാൽ പിന്നെ കണ്ണുകെട്ടും കല്ലേറും ഉള്ള മലയാണ്. ഞാനും വാസുവും പണ്ട് ആരാണ്ടോ പറയുന്ന കേട്ടു ചാത്തനെ പറ്റിക്കാൻ മല കേറിയതാണ്. രാത്രിയായിട്ടും വീട്ടിൽ കാണാതെ അന്വേഷിച്ചവർക്കു ഞങ്ങളെ കിട്ടിയത് രാവിലെ പശൂനെ കറക്കാൻ വന്ന കുഞ്ഞച്ചേട്ടനാണ്. ഒരു നേരിയ ഓർമ്മയിൽ ഞങ്ങൾ അവിടെ എങ്ങനെയോ നടന്നു എത്തിപ്പെട്ടതായിരിക്കണം. ഒരു കാര്യമുണ്ട് കാടിനെ തിന്നാൽ കാട് നമ്മളെ വഴി തെറ്റിക്കും. അതുങ്ങൾക്ക് അങ്ങനെയേ പ്രതികാരം ചെയ്യാൻ പറ്റു. 

ആ മലേടെ മണ്ടേൽ ഒറ്റ വീടെ ഉള്ളു അത് മറിയമ്മച്ചേടത്തീടെ ആണ്. പുള്ളിക്കാരി ഒറ്റക്കു അവിടെ എങ്ങനെ ജീവിക്കുന്നു എന്ന് ഇപ്പോളും ഞാൻ അമ്മച്ചിയോട് ചോദിക്കും. അപ്പൻ കേട്ടാൽ പറയും മറിയാമ്മ കൂടോത്രം ചെയ്യുന്നുണ്ടെന്ന്. ആർക്കറിയാം. അല്ല സംശയിക്കാൻ കാരണങ്ങൾ ഒരുപാടുണ്ടു.
അല്ല, സംശയിക്കാൻ കാര്യങ്ങൾ ഒരുപാടുണ്ടന്നെ... തോറ്റം പാടി നടന്ന തെങ്ങു കേറ്റക്കാരൻ ഗോപി ചേട്ടനെ കൊന്നത് തൈപ്പുറത്തച്ഛൻ ആവാഹിച്ച കണ്ടൻ ആണെന്നാ പറയാറു. അതും ഗോപിച്ചേട്ടൻ മരിച്ചത് പുള്ളിക്കാരനു ലോട്ടറി അടിച്ചിട്ട് കാശുമായി പോകുന്ന വഴിയിലാരുന്നെന്നു. ശവം കിട്ടിയിട്ടും ഇതുവരെ പുള്ളിക്കാരന്റെ കയ്യിലുണ്ടായിരുന്ന കാശ് ആർക്കും കിട്ടിയിട്ടില്ല. നേരം ഇരുട്ടുമ്പോൾ ഗോപിച്ചേട്ടന്റെ തോറ്റം പാട്ടു ആളുകൾ കെട്ടിട്ടുണ്ടത്രെ. ഗോപിച്ചേട്ടനും, മലയിൽ തൂങ്ങി മരിച്ച ഭാസ്‌കരൻ ചേട്ടനും, കെട്ടിയോൻ കള്ളു മൂത്തപ്പോൾ കിണറ്റിൽ ഉന്തിയിട്ടു കൊന്ന മോളിച്ചേച്ചിയും, അന്തപ്പനും ദിവകാരനും, കൊല്ലൻ പപ്പുണ്ണിയും എല്ലാരും കൂടെ മണിമലക്കരെയെയും, വട്ടുകുന്നൻ മലയെയും പേടിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു ആ രണ്ടു സംഭവങ്ങൾ നടന്നതു. 

ഒന്നാമത്തെ സംഭവം എനിക്കിച്ചിരി ഇമോഷണൽ ആണ്. തങ്കപ്പൻ ആശാരീടെ മരണം ആണതു. അപ്പച്ചൻ എപ്പോളും വെള്ളത്തിലാരിക്കും. രണ്ടെണ്ണം അടിച്ചിട്ടു മുറുക്കാനും വായിൽ ഇട്ടോണ്ട് വീടിന്റെ ഇടവഴിയിൽ കൂടെ പോകുമ്പോൾ അമ്മച്ചിയെ മോളേന്നൊരു വിളിയാണ്. അയാൾ വീട്ടിലേക്കു എന്ത് വാങ്ങിയാലും നേർ പകുതി ഇടവഴിയിൽ വെച്ചു ഞങ്ങളെ വിളിച്ചു തരും. പ്രായം ഇത് എത്ര ആണെങ്കിലും ഒറ്റയിരുപ്പിനു ഒരു കട്ടിലു കൊത്തി തീർക്കും. അങ്ങേർക്കു രണ്ടു ഭാര്യമാരാണ് ഉള്ളത്. ഒരാൾക്ക് കുട്ടികൾ ഒന്നും ഇല്ല, മറ്റെയാൾക്കു രണ്ടു കുട്ടികളാണ്. അതിൽ ഇളയവളെ കെട്ടിയോൻ തീ കൊളുത്തി കൊന്നതാണ്. മൂത്ത മകന്റെയൊപ്പമാണ് ആശാരി താമസിക്കുന്നത്. അവിടെ ശാരദയും മകന്റെ മക്കളും ഭാര്യയും ആണ് കൂട്ടുള്ളത്. സുനിലിന്റെ കൂടെ ചൂണ്ടയിടാൻ ആശാരി എന്നും ആറ്റിൽ പോകും. ബ്രിട്ടീഷുകാരു വെച്ചിട്ട് പോയ കൊച്ചു പാലത്തിൽ ഇരുന്നു അപ്പനും മകനും രണ്ടെണ്ണം അടിച്ചോണ്ട് ചൂണ്ടയിട്ടു മീനെ പിടിക്കും ആ മീന്റെ പങ്കു ഞാൻ ഒരുപാട് കഴിച്ചിട്ടുള്ളതാണ്. കൊടിയേറ്റിന്റെ തലേന്നാണ് കാലു വഴുതി ആശാരി വെള്ളത്തിൽ പോയത്. അതൊരു പോക്കാരുന്നു. ആ പോക്കിൽ മകളെ എന്നുള്ള സ്ഥിരം സന്ധ്യാ വിളിയും, പലഹാര പൊതികളും, അറ്റുമീന്റെ പങ്കും ഇല്ലാതായി. മുറുക്കി എന്നെ നോക്കി ചിരിക്കുന്ന ആ മുഖം മാത്രം ഓർമ്മയിൽ ഇങ്ങനെ മുങ്ങി മരിക്കുന്നു. 

രണ്ടാമത്തെ മരണം ഒരു മരണം തന്നെയായിരുന്നു. ആറ്റിൽ വേനലു പിടിച്ചു വെള്ളം വറ്റിക്കൊണ്ടിരുന്ന സമയമാണ്.  പണി കഴിഞ്ഞു രാജൻ ചേട്ടൻ കുളിക്കാനിറങ്ങിയതാണ്. രാജൻ ചേട്ടനെ അറിയാല്ലോ? മണിമലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. കഴിഞ്ഞാഴ്ച്ച തന്നെ റബ്ബറു കമ്പനീൽ പണിക്കാർക്കു കാശു കൊടുക്കാത്തേനു വിഷയമുണ്ടാക്കിയേയുള്ളു. മണിമലേൽ പുണ്യാളനൊഴികെ അലമാരീൽ കാശൊള്ള എല്ലാവർക്കും രാജൻ ഒരു കളയാണ്. ആ രാജൻ ചേട്ടനാണ് മൂന്നാം പക്കം മറിയാമ്മ രണ്ടിന്റെ കടവിൽ പൊങ്ങിയത്. പുണ്യാളൻ്റെ കുരിശ് മുക്കാന്നു പറഞ്ഞാ വിശ്വാസിക്കും, രാജനു നീന്താനറിയില്ലെന്നു പറയരുതു. വല്ല്യ അന്വേഷണങ്ങളൊന്നുമില്ലാതെ ആ കമ്മ്യൂണിസ്റ്റുകാരനെയും അയാളുടെ കഥയെയും ഏതോ തെമ്മാടി കുഴിയിലടക്കി.  

ആറ്റിൽ ഒറ്റക്കുള്ള കുളികൾ അവസാനിച്ചു. ഈ മരണങ്ങളുടെ കൂടെ പെരുന്നാളും ബഹളങ്ങളും കൊടിയിറങ്ങി. പുതിയ പുതിയ ഫാക്ടറികൾ വന്നു. കാങ്ക്രസ്സു ഇലക്ഷനിൽ ജയിച്ചു. ഞാൻ വീണ്ടും കടൽ കടന്നു.


ഇനിയും കഥ പറയാൻ പറഞ്ഞാൽ ടിജു പറയും,  പറഞ്ഞു കൊണ്ടേയിരിക്കും! 

Monday, 27 May 2019

Lok Sabha Election '19 | Sharon Shaji | Part 2 | Station Speaks

ക്രിസ്റ്റീനയുടെ കവിതകൾ



നിഴൽ

കാഴ്ച്ചകൾക്കു സാക്ഷി നീ മാത്രമാണ്.
ആരെന്നോ എന്തെന്നോ  അറിഞ്ഞുകൂടാ.
സങ്കടങ്ങളിൽ നീ പങ്കു ചേർന്നു,
സന്തോഷങ്ങളിൽ നീ പുഞ്ചിരിച്ചു.
അവ്യക്തമാം ഒരു മുഖം,
എങ്കിലുമാ മുഖത്തെ ഞാൻ സ്നേഹിക്കുന്നു.
പ്രഭാതത്തിൽ നീ എന്റെ പിമ്പേ കൂടും,
നിനക്കു ഞാൻ നിഴലാകും.
മധ്യത്തിൽ നീ എന്റെ ഒപ്പമുണ്ടാകും,
കൈ കോർത്തു നടക്കും.
സന്ധ്യക്ക്‌ നീ എനിക്കു മുമ്പേ നടക്കും.
നീ എനിക്ക് നിഴലാകും.
ഇരുളിൽ നീ അലകുമ്പോൾ,
ഏകാകിയായി ഞാൻ നിലയ്ക്കും.
കാത്തിരിക്കാം ഞാൻ വെളിച്ചത്തിനായി
നിൻ കൂട്ടിനായി..!


കൂട്ട്

ഓർമ്മകൾ,
മൂടിയ കണ്ണുകൾ
താണ്ടിയ കാഴ്‌ച്ചകൾ.
നീരിൽ കുതിർന്ന
കണ്ണീർ കാഴ്‌ച്ചകൾ.
മൂടിയ കാതു
തുരക്കുമാരവങ്ങൾ.
താളമായി മൂളും
അതോർമ്മകൾ.
വേണ്ട വേണ്ടെന്നു
മാറിയകന്നാലും
വീണ്ടും വീണ്ടുമോടിയടുക്കും
മനസ്സിൻ വിള്ളലുകൾ.
അന്നൊരുനാൾ
രോഗമെന്നെ
കൂടെ കൂട്ടിയപ്പോൾ
വിങ്ങലായോർക്കുന്നു
കാലത്തിൻ
പഴയൊരു താൾ.
തേടിയിരുന്നു ഞാൻ
കാതു തുറന്നു
കേൾക്കാത്തൊരു പാട്ട്.
കൈ താങ്ങി നീങ്ങുവാനാ കൂട്ട്.


കോട്ടയം എരുമേലി ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് എഴുത്തുകാരി. 

Sunday, 26 May 2019

പേർലി ഗേറ്റ്‌സ്സ്


ബാബിലോണിയന്റെ തൂവെള്ള വാതിൽ
കാവൽക്കാരൻ പത്രോസിനെ കടന്നു
പാറയ്ക്കിടയിലെ കവാടം കടന്നു.
യാഹ്‌ അള്ളാ,
"ഇൻ ഇൻഫെർണിസ് വെസ്ട്രിസ് വിറ്റം ഫിനിവിറ്റ്. വെൽകം അഡ്‌ കെയ്ലം"
കണക്കുനോക്കി
പത്രോസ് പറഞ്ഞു.
ശാന്തമായ ഒരിടം.
വീടിലും മെച്ചം.

പേടിച്ചിരിക്കണമമ്മ  വരുമ്പോൾ.
ബഹളം പാടില്ല.
ബെൽറ്റിനടിയുടെ വേദന
നെഞ്ചിലും മുഖത്തും.
ചിരിക്കാറില്ലലോ ഒരിക്കലും..
എന്നോട് മാത്രം.
എന്നോട് മാത്രം.
യാ അള്ളാ, ഒരിക്കൽ പോലും
ആ ചിരി എനിക്കായ് തന്നില്ലല്ലോ?

ഇടയ്ക്കെന്നെ റൂമിലടയ്ക്കും,
തുറന്നു വിടാൻ നേരമിരുട്ടും.
ആദ്യ ബെൽറ്റടി
അച്ഛമ്മയോടു പറഞ്ഞതിനു.
അമ്മയടിച്ചത് ഒരിക്കൽ മാത്രം.
എങ്കിലും അയാൾ...,
അയാളുടെ അടിയ്ക്കു നീറ്റൽ കൂടും.
കാൽമുട്ടും
തുടയും കടന്ന്
കൈകൾ മുകളിലേക്കു വന്നൊരിക്കൽ.
അന്നെനിക്ക് വേദനയായിരുന്നു.
വേദന
വേദന
വേദന..!
ബെൽറ്റിനടി പേടിച്ചു
പറഞ്ഞില്ലമ്മയോടു.
അമ്മയന്നു നോക്കി നിന്നു.
ഞാൻ കണ്ടു.
കണ്ടുകൊണ്ടു നിന്നത്
ഞാൻ കണ്ടു.

യാഹ് അള്ളാ, തലയ്ക്കു കൊണ്ടൊരു
കനമുണ്ട് ഓർമ്മയിൽ.
പിന്നെല്ലാം ഇരുട്ടു തന്നെ.
ഇരുട്ടു ,
ഇരുട്ടു,
ഇരുട്ടു...
ഇവിടെത്തും വരെയിരുട്ട്.
"അർജ്ജുനൻ ഫൽഗുണൻ പാർത്ഥൻ", കിടന്നപ്പോൾ പേരുകൾ
പത്തു ചൊല്ലി,
പേടി ഇരുട്ടല്ല..
..ബെൽറ്റിനടി.

യാഹ്‌ മശീഹ, ഒരു കിടക്ക
മാത്രം തരൂ.
ഞാൻ ഒതുങ്ങികൂടാം;
വീട്ടിലെ പോലെ.
ചിരിയാണ് കേട്ടത്.
ചിതറിയ ചെറിയ ചിരികൾ
വലിയ ചിരികൾ.
കാഹളങ്ങൾ!
ഒന്നല്ല
പത്തല്ല..
അതിനുമപ്പുറം ചിരികൾ.
യാഹ്‌ അള്ളാഹ്...
യാഹ്‌ മശീഹാ...
യാഹ്‌ ശിവ്...

എതിർ ദിശയിൽ കണ്ടു
മൂവരും വണങ്ങി നിൽക്കുന്നു.
കുരുന്നുകൾ, തീരുന്നില്ല.
ചിരികൾ, തീരുന്നില്ല;
മെല്ലെ മെല്ലെ.
മെല്ലെ മെല്ലെ
അടുത്തു.
ഇല്ല, എനിക്കറിയില്ല കാരണം.
മടിയിൽ കിടത്തി
അപ്പപറഞ്ഞ കഥയിലില്ല.
ഇല്ല, ഇതില്ല.

അവർ ചിരിച്ചു.
ഞാൻ നോക്കി നിന്നു.
ചിരിച്ചു.
നോക്കി നിന്നു.
ചിരിച്ചു...
നോക്കി നിന്നു.
പിന്നിലേയ്ക്കും ഞാനൊന്നു നോക്കി.
ഞാനും ചിരിച്ചു.
പകർന്നു വന്ന ചിരിയിതെവിടെനിന്നു...
ഏഴ് ഏഴു എഴുപത്തേഴു വട്ടം
ക്ഷമിച്ചവന്റെ പ്രതികാരബുദ്ധി.









കോട്ടയം ബസേലിയസ് കോളേജിൽ എം. എ ഇംഗ്ലീഷ് ലിട്രേച്ചർ വിദ്യാർത്ഥിയാണ് കവി. 

Lok Sabha Election '19 | Sharon Shaji | Station Speaks | Part #1

Sunday, 19 May 2019

അന്ന് സീതയെ കൊണ്ട് പറയിക്കാതിരുന്നതു, വസുധ പറയും!

- ദേവനാരായണന്‍ പ്രസാദ്‌



ഇഷ്ക് ഒരു പ്രണയ കഥയാണ്. സച്ചി എന്ന സച്ചിദാനന്ദന്‍റെയും വസുധയുടെയും കഥ. ആ സഞ്ചാരത്തില്‍ ചെന്നെത്തുന്ന സംഭവങ്ങളുടെ കഥ. പുതിയ കാല പ്രണയത്തെ അതേ പോലെ പകര്‍ത്തിയിട്ടുണ്ട് ഇഷ്ക്. പ്രണയത്തോടുള്ള സമീപനത്തില്‍ ആണിനും പെണ്ണിനുമുളള വ്യത്യാസമൊക്കെ കൃത്യമായി കൊണ്ട് വന്നിട്ടുണ്ട്. ഏതൊരു പ്രണയം എടുത്താലും അതില്‍ തന്റേടത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് സ്ത്രീകളാണ്. ഇവിടെ ഒരുമിച്ചു ജീവിച്ചിട്ടുള്ള ഭൂരിപക്ഷ പ്രണയങ്ങളും സ്ത്രീകളുടെ പെടാപ്പാടാണ്. ഈ പെണ്ണുങ്ങളത്ര ആണുങ്ങളൊന്നുമല്ലന്നേയ്!
സച്ചിദാനന്ദനും വസുധയ്ക്കും  നേരിടേണ്ടി വരുന്നത് ഓരോ ട്രാന്‍സ്ജെൻഡേഴ്സും പെണ്ണും-ആണുമെല്ലാം കാലാകാലങ്ങളായി ഇരിക്കാന്‍ ഇടമുള്ളിടത്തെല്ലാം അനുഭവിക്കേണ്ടി വരുന്നതാണ്‌. രണ്ടു പേരുടെ സ്വകാര്യതയിലേക്ക് കണ്ണെറിഞ്ഞിരിക്കുന്ന ആല്‍വിന്‍ എല്ലാ മലയാളികളിലുമുണ്ട്. അത് അതിന്റെ സൂക്ഷ്മ തലത്തില്‍ “ആ ചെക്കന്‍ അവിടെ തന്നെയേ ഉള്ളു, നിയിപ്പോ അങ്ങോട്ട്‌ പോകെണ്ട” മുതല്‍ “എന്താടി ഇവിടെ?” എന്നലറുന്ന വെര്‍ബല്‍ റെപ്പിംഗ് വരെ പടര്‍ന്നു കിടക്കുന്നു.


വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങളെ വെച്ചു ഒരു സാമൂഹ്യ വിഷയത്തെ ത്രില്ലറിന്റെ സ്വഭാവത്തില്‍ പറയുന്നതില്‍ വിജയിച്ചിട്ടുണ്ട് രതീഷ്‌ രവിയുടെ തിരക്കഥ. അത് അനുരാജ് മനോഹര്‍ മൂഡ്‌ പോകാതെ എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്. അനുരാജിന്റെ കന്നി വോട്ട് പാഴായില്ല. അത് കുത്തേണ്ടിടത്തു തന്നെ കുത്തുന്നുണ്ട്. ഇനിയും ഉറക്കെ ഉച്ചത്തില്‍ മുഴങ്ങുക തന്നെ ചെയ്യട്ടെ. ഷെയിനും ഷൈനും മിന്നി. മത്സരിച്ചു പൊളിക്കയാണ് അവരു. സിദ് ശ്രീറാം പാടിയ പാട്ടും നന്നായി. ഇതുപോലുള്ള ശ്രമങ്ങൾക്കു കൂട്ട് നില്‍കുന്ന ഇ-ഫോര്‍ എന്റര്‍ടെയിൻമെന്റിനു വേണ്ടി എണീറ്റ് നിന്ന് തന്നെ കയ്യടിക്കുന്നു.

തിരിച്ചെത്തുന്ന സച്ചിയും, ആല്‍വിനും മുഖാമുഖം നില്‍കുമ്പോള്‍, രണ്ടുപേരിലും ഒരാളെ തന്നെയാണ് കാണുന്നത്. അവിടെ നായകനും വില്ലനുമില്ല, വെറും ഒരു ആണു മാത്രം. നാട്ടിലെ വീര ശൂര പരാക്രമിയായ ആള്‍ സ്വന്തം ജീവിതത്തിലേക്ക് എത്തുമ്പോള്‍ “ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറയെടാ” എന്ന് അപേക്ഷിക്കും, മറ്റെയാള്‍ കോഫീ ഹൗസില്‍ കാമുകിയെ നോക്കുന്നവന്റെ അടുത്ത് പോയി ചീപ്പ്‌ ഷോ കാണിക്കും, ഒരു പ്രശ്നത്തിലേക്കെത്തുമ്പോൾ ആണത്തമൊക്കെ പാന്റ്സിലൂടെ ഒഴുക്കി “ഒന്ന് വിട് സാറെ” എന്ന് കരയും. അല്‍വിനോടുള്ള പ്രതികാരം ഒന്നുമറിയാത്ത ഒരു കുഞ്ഞിലേക്കും ഭാര്യയിലേക്കും നീളുന്നതും, "തെരുവില്‍ നീ സദാചാരം ഉണ്ടാക്കുമ്പോള്‍, വീട്ടില്‍ കേറി പണിയുന്നവന്മാർ ഉണ്ടെന്നു ഓര്‍ക്കണം എന്ന് പറയുന്ന ഡയലോഗിനോടും വിയോജിപ്പുണ്ട്. നിലപാടുള്ള രണ്ടു സ്ത്രീകളുണ്ട് ഇഷ്കില്‍, സി.എം.എസ്സിലെ എം.എക്കാരിയായി വന്ന ആന്‍ ശീതലാണ് ഒരാള്‍. മറ്റേയാളെ നമ്മള്‍ മായാനദിയിലെ എയര്‍പോര്‍ട്ടില്‍ ഇറക്കി വിട്ടതാ, ലിയോണ ലിഷോയി. ഇപ്പോള്‍ മേരി നേഴ്സാണ്. ഇവർ രണ്ടാളുമാണ് ഇഷ്കിന്റെ നട്ടെല്ല്. അവരില്ലേല്‍ ഇഷ്കിനൊരു ഇഷ്കും കാണില്ല.


സെക്കന്റ്‌ ഹാഫില്‍ തിരികെ പോകുന്നത് സച്ചി മാത്രമല്ല ആ തീയേറ്ററില്‍ ഇരിക്കുന്ന ഓരോ ആണ്‍ പിറപ്പുമാണ്. സച്ചിയും നമ്മളും ആ പഴയ രാമന്‍ തന്നെ ആകുന്നുണ്ട്. സീതയുടെ ശരീരത്തെ പ്രതിയുള്ള ചോദ്യമാണ്, എന്തു സംഭവിച്ചു എന്ന ഉത്തരമാണ്, അയാളും നമ്മളും അന്വേഷിക്കുന്നത്. അന്ന് സീതയെ കൊണ്ട് പറയിക്കാതിരുന്ന മറുപടി വസുധ പറയുന്നുണ്ട്. അവിടെ, എഴുതി വലുതാക്കിയ ആ വലിയ രാജാവ്‌ തോറ്റു പോകുന്നുണ്ട്, അയാളും നമ്മളും ഒന്നും അല്ലാതാകുന്നുണ്ട്, സീത കയ്യടി നേടുന്നുണ്ട്, സിനിമ തീരുന്നുമുണ്ട്!