Saturday, 25 January 2020

Magizhchi is all about colours

An exclusive Chat with Tenma, music composer and bandleader of The Casteless Collective.

Magizhchi, a four minute music video from the house of The Casteless Collective, owned by Director Pa. Ranjith is the new talk in town. The lyrics of Magizhchi is spreading faster than wildfire. People in Chennai are humming and nodding their heads as per the rhythm of this musical blockbuster.

What is the actual aim of The Casteless Collective? Is it pure art or an amalgamation of politics and music? 
Casteless Collective is a 19-member music band that blends gaana, rap and rock genres in different degrees for the songs which are mainly themed upon social and political issues including caste, gender reservation, agriculture, land rights and other perils of the marginalised. Through this band, we are aiming to create social impact with our music. When we sing, it is also with an aim to provide a voice to the voiceless. Every art is supposed to be an assimilation of entertainment and social responsibility. Even if one part is missing, the art will lose its soul. 


Pa. Ranjith started this band. He is the fuel and fire of this entity. What would be his inspiration?
Pa. Ranjith is revealing the naked and bitter truths of the society through all available artistic platform. Basically,  he is a painter. From his fine arts career itself, he persistently questioned the social evils of inequality and racial discrimination. When he stepped into the world of cinema, he adorned his works with such social messages with higher vigour and determination. Similarly, he tried to bring artists from a multitude of art forms who follow a similar ideological notion. There is a famous quote by Mao ‘Art is for the people’. Following this grand narrative, he initially hosted a three-day long socio-cultural event ‘Vaanam Arts Festival’, which staged ‘Oru Oppari Show’ to focus on the famous and mesmerizing folk and lament songs genre, Oppari. Ranjith produced a play named ‘Manjal’ that addressed manual scavenging one of the most toxic issues existing in India, Later he stepped into the medium of music. Thus the Casteless Collective was emanated.


How you became a part of this band and ultimately reached at the helm?
Before joining The Casteless Collective, I was part of a collective band named Kurangan. The band was struggling to propagate its views and music among the common public. Then one day Ranjith called and ensured all support to make pure music, which was my breakthrough. He understood what I stood for and my passion and commitment towards music and humanity. Ranjith aimed to use art to empower people by bringing some voice to society and instilling ideas such as equality, diversity and casteless society into people’s mind through the medium of music. In music itself, there is a lot of differences and discriminations. Like who should sing, when and where should sing and what sort of music is respectable and which type is inferior etc.. In a caste-based society like India the division is omnipresent, which is seen in art as well.


Could you please elaborate on the crew members of Casteless Collective?
We are having artists from Chennai, especially from North Madras (Vada Chennai) housing board. Gaana singers, folk musicians, rock and jazz musicians are all part and parcel of this band. together we create hip-hop and rap compositions. There is a stereotype among the people that certain genres of songs and music are only associated with a particular caste or community. Casteless Collective prove them to be wrong. Music is for everyone to create and enjoy, there are no strings attached.


Is The Casteless Collective band demolishing such notional colossus?
Casteless Collective band produce songs for all deprived sections in the society. It deals with different caste or community issues and even about the social evils and current happenings. If you are oppressed by caste, class, community, or even gender then you could relate to our songs. Recently, we have done a song about LGBTQ issue also. Whoever feels that they are continuously marginalised from the mainstream society and oppressed by the system, they need to know that our songs represents a collective mouthpiece for all such victim hoods.


There are a lot of albums and songs in the Casteless Collective Band. Are all these songs emanating from a central concept or each song has a different tale to tell? 
Mostly we use to go for a different concept in different songs. Jeni, Assistant Director of Ranjith, Arivu and I used to discuss the topics and issues that are needed to bring to people’s attention. Sometimes, we also go for writing situation based songs. When the time of this general election we released a song named ‘Dabba Dabba’ mentioning the ballet box. Next month band is releasing a song named ‘Vandheri’, which deals with the land rights.





What is the crux of your new blockbuster Magizhchi?
Magizhchi in Tamil means happiness. Initially, Magizhchi was released as an album consisted of 9 songs during Vaanam Arts Festival. The festival was celebrated as a tribute to the social reformers like Karl Marx, E V R Periyar, Ambedkar, Ayyankali and all other leaders who fought against oppression. Later the band thought about doing a music video for the song Magizhchi. Considering the production and marketing cost for a video song, it seems to be a little extravagant for a band like Casteless Collective. But a dream with determination can’t crawl, it has to fly. We flew. Probably, I would say this is the first of this kind, a rap video album which speaks about social evil in a bold and transparent manner. 


The video is totally enriched with vibrant colours. Could you please explain the usage of colours in the music video?
Everything and everybody could be represented in different colours. It may symbolise one’s politics and emotions or life. The yellow represents loneliness, green represents harmony and the LGBTQ+ flag is rainbow colours. The Dravidian movement of Periyar is symbolised in black, Communism movement in red, Ambedkar Movement is blue. We tried to symbolise all these together to communicate with colours in a form celebration in the music video. Colours are not merely aesthetics, it speaks and conveys meanings. In a bold and explicit manner.

THE RULER/ MALAVIKA S UDAYAN

         
 
         


വെള്ളിവെളിച്ചം


ശക്തമായൊരു വെള്ളിവെളിച്ചം എന്റെ കണ്ണിൽ പതിച്ചു. അതിനാൽ
ഉറക്കം തുടരാൻ സാധിച്ചില്ല. വളരെ വിഷമത്തോടെ എങ്കിലും, കിടക്കയിൽ
നിന്നു ഞാന്‍ എഴുന്നേറ്റു. നല്ല ശരീര വേദന. തലേ ദിവസത്തെ അലഞ്ഞു
തിരിയലിന്റെ ആകും...

കണ്ണ് തുറന്നിട്ടും എന്തേ വെളിച്ചം പെയ്യുന്നത്.
അറിയില്ല. 
ഞാന്‍ ഒരു ഊഹത്തില്‍ നടന്നു.

മെല്ലെ പ്രകാശത്തിന്റെ മൂടലു മാറി. എന്റെ കൊച്ചു വീടിന്റെ
മുറിയിലേക്കു വെയില്‍ ഒളിഞ്ഞു നോക്കി. കഴിഞ്ഞ കുറച്ചു നേരം
സംഭവിച്ചത് എന്താണെന്ന് എനിക്കോ എന്റെ ഓര്‍മ്മയ്ക്കോ
കണ്ടെത്താനായില്ല. എന്തോ സംഭവിച്ചു. എന്തോ സംഭവിക്കുന്നു  അറിയില്ല.
മുറിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഞാൻ വാതിലിന്റെ
അടുത്തേക്ക് നീങ്ങി.


റോഡിൽ നിന്നും വിട്ട്, കുറച്ചു ഇടവഴികളിലൂടെ നടന്നാണ് എന്റെ
വീട്ടിലേക്കു എത്തേണ്ടത്. അരികിലൂടെ ഒരു ആറു ഒഴുകുന്നുണ്ട്.
ഉറക്കത്തിന്റെ ചടവും  രാവിലെ എന്തൊക്കെയോ സംഭവിച്ചതിന്റെ
അങ്കലാപ്പും എന്നിലൊരു നിഴലു പോലെ അവശേഷിച്ചു. എങ്കിലും  നല്ല
തണുത്ത കാറ്റു എന്നെ ഉണര്ത്തികൊണ്ടിരുന്നു. ആകെ കൊണ്ടൊരു നല്ല
പ്രഭാതം.

മുറിയുടെ പടിക്കെട്ടിൽ ഇരുന്നാൽ അക്കരെ കൂടെ പോകുന്നവരെയൊക്കെ
കാണാം. ഞാൻ രാവിലെ എഴുന്നേറ്റാൽ ഇവിടെയാണിരിക്കാറ്. ഇവിടിരുന്ന്
അത് വഴി പോകുന്നവരോടെക്കെ കുശലം പറയാറുണ്ട്. ഒപ്പം കൂട്ടിനു
ചായയും ഉണ്ടാകാറുണ്ട്. ഇന്നാകട്ടെ ചായ ഇല്ല. പതുവു ചായ
കാണാതായതിന്റെ ബുദ്ധിമുട്ടുണ്ടെങ്കിലും എനിക്ക് ചോദിക്കാൻ
തോന്നിയില്ല. 

പതിവ് കാഴ്ചക്കാർ ഓരോരുത്തരായി വന്നു പോകുന്നു. പക്ഷെ ആരും എന്നെ
നോക്കിയില്ല. ആരും ഒന്നും മിണ്ടിയുമില്ല. പോയവരിൽ മിക്കവരും
പടിക്കെട്ടിലേക്കു നോക്കിയിരുന്നു. പക്ഷെ അവർ ആരും എന്നെ കണ്ടതായി
പോലും ഭാവിച്ചില്ല.

ഞാൻ ഏറെ സംശയത്തോടെയും വേവലാതിയോടെയും മുറിയിലേക്ക്
തിരിച്ചു പോയി. വീട്ടുകാരെ ആരെയും വിളിക്കാന്‍ തോന്നിയില്ല.
മുറിയിലേക്ക് തിരിച്ചു  കയറിയപ്പോൾ വല്ലാത്ത പുകമറ എന്നെ മൂടി.
എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി....

പെട്ടെന്ന് ഞാൻ  ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. എന്താ ഞാൻ കണ്ട
സ്വപ്നം? ഒന്നും എനിക്ക് മനസിലാവുന്നില്ല. ഞാൻ ചുറ്റും നോക്കി. വെളിച്ചമോ
കാഴ്ചകളോ ഇല്ല. മേശപ്പുറത്തു ഒരു ഡയറി തുറന്നിരിപ്പുണ്ട്. ഞാൻ തന്നെ
എഴുതിയതാണ്. ഓരോ താളുകള്‍ ആയി മറിച്ചു നോക്കി. പ്രണയവും
സന്തോഷവും സങ്കടവും മാത്രം സമ്പാദ്യമുള്ള എന്റെ കൊച്ചുജീവിതം
നന്നായി വിവര്‍ത്തനം ചെയ്തി രിക്കുന്നു. 

ജീവിതത്തിന്റെ ഓരോ ഏടുകൾ, എന്റെ നല്ലതും ചീത്തയുമായ
നിമിഷങ്ങള്‍,  ഓരോന്നായി കടന്നു പോയി. എന്റെ കൈപ്പടയിൽ രചിച്ച
എന്റെ ജീവിതം ഞാൻ ഒരിക്കൽ കൂടി  വായിച്ചു. കാണാൻ ആഗ്രഹിച്ചതും
ആഗ്രഹിക്കാത്തതും എല്ലാം മിന്നിമറഞ്ഞു പോയി. പെട്ടെന്നാണ് ആ സ്വപ്നം
അതിൽ എഴുതിയിരിക്കുന്നതായി കണ്ടത്. ഞാൻ കട്ടിലിൽ നിന്ന്
എഴുന്നെല്കുന്നതുവരെ ആ പുസ്തകത്തിൽ ഉണ്ട്. പിന്നീട് അതിൽ പേജുകളില്ല.
തൊട്ടു  മുൻപ് സംഭവിച്ച കാര്യങ്ങളാണ് അവസാനത്തെ പേജിന്റെ
അവസാനത്തെ വരിയിൽ എഴുതിയിരിക്കുന്നത്. എനിക്ക് ഒന്നും
മനസിലാകുന്നില്ല.

ഞാൻ കുറച്ചു വെള്ളം കുടിക്കാനായി മുറിക്കു പുറത്തേക്കിറങ്ങി. ഞാൻ
സ്വപ്നത്തിൽ കണ്ട അതെ വെള്ളിവെളിച്ചം ശക്തിയോടെ എന്നിലേക്ക്‌
വീണ്ടും പതിച്ചു. ഒന്നും കാണാൻ കഴിയുന്നില്ല. ഞാൻ ഉമ്മറത്തേക്ക്
പോകാതെ എന്റെ മുറിയിൽ നിന്ന് മുറ്റത്തേക്ക്  ഇറങ്ങി. ജീവിതത്തിൽ
ഇതുവരെ അനുഭവിക്കാത്ത മറ്റൊരു തണുപ്പ് എന്നെ വന്നു മൂടുന്നതായി
തോന്നി. കുറച്ചു മുന്നോട്ടു നടന്നിട്ടു മുറിയിലേക്ക് തിരിഞ്ഞു നോക്കി.
എന്റെ ശരീരം മുറിക്കു മുന്നിലെ പടിക്കെട്ടിൽ കിടക്കുന്നു. മൂക്കിൽ നിന്ന്
രക്തം തറയിലേക്കു പടര്‍ന്നിട്ടുണ്ട്.

ഭയമോ അങ്കലാപ്പോ ഒന്നും തോന്നിയില്ല. ഞാൻ കടന്നു പോയത് എന്റെ
മരണത്തെ തന്നെയാവണം. എല്ലാവരെയും പോലെ ഞാനും ഭയന്നിരുന്ന
എന്റെ മരണത്തെ...

ഇന്ന് ഇത് ഞാൻ എഴുതിയിട്ട് കിടക്കുമ്പോൾ തണുപ്പുള്ള മറ്റൊരു ലോകം
എന്നെയും കൂട്ടിയേക്കാം. അതോ ഞാന്‍ അവിടെയാണോ?
ആരെയെങ്കിലും യാത്രക്കിടയിൽ കണ്ടുമുട്ടിയിരുന്നെങ്കിൽ ഇതിനു ഉത്തരം
കണ്ടെത്താമായിരുന്നു.


മരണം കുളിരുള്ളൊരു ഓർമ്മയാണോ?






Sunday, 14 July 2019

പൊറ്റാളിലെ ഇടവഴികൾ 2 | ജിഗീഷ് കുമാരൻ എഴുതിയ റിവ്യൂ


എല്ലാവരും ഞാനായിത്തന്നെ കടന്നുവരുന്നു. ഇവരിൽ ആരാണ് കൂടുതൽ ഞാൻ എന്ന ഒരു ചോദ്യം എഴുത്തുകാരനു വേണ്ടി കരുതിവെയ്ക്കുന്നു. 







ജിഗീഷ് കുമാരൻ


ചരിത്രമെന്നത് ഒരു ദേശത്തിന്റെയും അത് ഭരിച്ചവരുടെയും വീരചരിതമല്ലെന്നും അവിടെ പുലരുന്ന സാധാരണ മനുഷ്യരുടെ സംഘർഷങ്ങളുടെയും സംഹർഷങ്ങളുടെയും കഥയാണെന്നും അടിവരയിട്ടു പറയുകയാണ് പൊറ്റാളിന്റെ രണ്ടാം പുസ്തകവും.

സാധാരണ മനുഷ്യൻ എന്നു പറയുമ്പോൾ അവനും ഒരു മനസ്സുണ്ട്. ചിന്തയുണ്ട്. ശരീരമുണ്ട്. അവനും സ്നേഹമുണ്ട്. ദേഷ്യമുണ്ട്. പ്രണയവും രതിയും പകയും വെറുപ്പുമുണ്ട്. അവയുടെ ഒരു ചരിത്രമുണ്ട്. അതിനെക്കുറിച്ച് സംസാരിക്കുന്നതിന്റെ രസമുണ്ട്. അതിന്റെയൊരു രാഷ്ട്രീയമുണ്ട്.

ആത്മഭാഷണങ്ങളുടെ ചിതറിയ ഘടന നേരത്തേ പരിചയിച്ചതിനാൽ ഇത്തവണ വായന കുറേക്കൂടി എളുപ്പവും ചടുലവുമായിരുന്നു. ചെറിയ ചെറിയ ബോറടികൾ ഈ ഘടനയുടെ അവിഭാജ്യഘടകമാണ്. എനിവേ, വ്യക്തികളെയും സംഭവങ്ങളെയും നിരീക്ഷിക്കുന്നതിൽ നോവലിസ്റ്റിന്റെ പാടവം കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്നു തോന്നി.

പുരുഷനെഴുതുമ്പോൾ പൊതുവിൽ മറച്ചു വെയ്ക്കപ്പെടുന്ന പുരുഷലൈംഗികതയുടെ പരിസരം പൊറ്റാളിൽ കുറെയൊക്കെ മനോഹരമായി വെളിപ്പെടുന്നുണ്ട്. അഥവാ ശരീരത്തിന്റെയും രതിയുടെയും കഥകൾ കൂടിയാണ് രണ്ടാമത്തെ ഇടവഴികൾ.

പലരായിരിക്കെത്തന്നെ അവരെല്ലാം ഞാനായി സംസാരിക്കുന്നതിൽ ഒരു ആധികാരികതയും സൗന്ദര്യവുമുണ്ട്.
സമൂഹത്തിന്റെ പല തട്ടുകളിലുള്ള അവരുടെ പരസ്പരഭിന്നമായ മനോവ്യാപാരങ്ങളെയും പ്രവൃത്തികളെയും സൂക്ഷ്മമായും വിശദമായും പിന്തുടരുന്നതിൽ അസാമാന്യമായ ഒരു മിടുക്ക് എഴുത്തുകാരനുണ്ട്.

മോണോലോഗിന്റെ പുതിയ സമീപനവും ഡീറ്റെയ്ലിംഗുമാണ് ഒരുവേള ഈ നോവൽ സീരീസിന്റെ ഐഡന്റിറ്റി തീരുമാനിക്കുന്നത്. അപ്പോഴും അതിന്റെ നോൺലീനിയർ ഘടനയ്ക്കും അതിലടങ്ങിയ മനപ്പൂർവമല്ലാത്ത മാനവികതയ്ക്കുമാണ് ഞാൻ കൂടുതൽ മാർക്ക് നൽകുക.

നിതിൻ, നീരജ്, റിയാസ്, നയന തുടങ്ങി ഒന്നാം പുസ്തകത്തിൽ അണിനിരന്നവർക്കൊപ്പം സുരേഷ്, മുരളി, ഷാജഹാൻ, സമീർ, റാബിയ തുടങ്ങി കുറേപ്പേർ കൂടി പുസ്തകം രണ്ടിൽ വരുന്നുണ്ട്. എല്ലാവരും ഞാനായിത്തന്നെ കടന്നുവരുന്നു. ഇവരിൽ ആരാണ് കൂടുതൽ ഞാൻ എന്ന ഒരു ചോദ്യം എഴുത്തുകാരനു വേണ്ടി ഈ കുറിപ്പ് (കുരിപ്പ്) കരുതിവെയ്ക്കുന്നു. പക്ഷേ ഈ ചോദ്യത്തിന് അതിബുദ്ധിമാനായ അയാൾ ഉത്തരം പറയുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല!

Sunday, 23 June 2019

സൂസന്നയുടെ ഗ്രന്ഥപ്പുര/റിവ്യൂ


''നമ്മുടെ സ്നേഹങ്ങൾ എത്രയാഴത്തിൽ മണ്ണടിഞ്ഞാലും എത്ര ഋതുക്കൾ അതിനു മീതേ കടന്നുപോയാലും നാം പുരാവസ്തുഗവേഷകരെപ്പോലെ അതിലേക്ക് കുഴിച്ചു ചെന്നുകൊണ്ടിരിക്കും.'' 
- സൂസന്നയുടെ ഗ്രന്ഥപ്പുര/
അജയ് പി. മങ്ങാട്ട്

ഒരു നോവൽ പത്തുമുന്നൂറു പേജിൽ പരന്നുകിടക്കുന്ന അതിന്റെ ടെക്സ്റ്റല്ല. ആകെമൊത്തമായി അത് മനസ്സിൽ അവശേഷിപ്പിക്കുന്ന അനുഭൂതിവിശേഷമാണ്.


സൂസന്നയുടെ ഈ ഗ്രന്ഥപ്പുരയിൽ ഒരുപാട് പുസ്തകങ്ങളും എഴുത്തുകാരും കടന്നുവരുമ്പോഴും അതിനെല്ലാമിടയിലൂടെ അത് മനുഷ്യരുടെ വൈകാരികലോകത്തെ വിസ്മയങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. അഥവാ അത് ആ പുസ്തകങ്ങളെയല്ല മനുഷ്യരെയാണ് വായിക്കുന്നത്.


ഈ നോവലിൽ ചലിച്ചുകൊണ്ടിരിക്കുന്ന ജീവനുള്ള മനുഷ്യർ അത് വായിക്കുന്ന ഒരാളെ വൈകാരികമായി ചലിപ്പിക്കുന്നു. ഒരുവേള കണ്ണാടിയിലെന്ന പോലെ അവനെ അഥവാ അവളെ പ്രതിഫലിപ്പിച്ചു കാണിക്കുകയും ചെയ്യുന്നു. 


അലിയെ നിരീക്ഷിച്ചാൽ, ജീവിതത്തിൽ താൻ ഇടപെടുന്ന മനുഷ്യരാണ് പലപ്പോഴും അയാളുടെ ദിക്കുകൾ നിയന്ത്രിക്കുന്നതെന്നു തോന്നും. അത്രത്തോളം സ്നേഹവും കരുതലും വാൽസല്യവും പ്രണയവുമൊക്കെ അയാൾക്കും അവർക്കുമിടയിൽ ഒളിച്ചുകളിക്കുന്നുണ്ട്. 


നിങ്ങൾക്ക് പരിചിതമല്ലാത്ത സൗഹൃദത്തിന്റെ പല എഴുതാപ്പുറങ്ങളും നോവലിൽ വായിക്കാം. ഒരു സന്ദിഗ്ദ്ധഘട്ടത്തിൽ അലി വിചാരിക്കുന്നതു പോലെ 'എല്ലാ സൗഹൃദത്തിലും തുറക്കാനാവാത്ത ചില മുറികളുണ്ട്.' 


രണ്ടു ശരീരങ്ങൾ അഥവാ മനസ്സുകൾ തമ്മിലുള്ള കെട്ടുപാടിനെ സ്നേഹമെന്നോ രതിയെന്നോ പ്രണയമെന്നോ ചുരുക്കണമെന്നില്ലല്ലോ. പലപ്പോഴും വാക്കുകൾക്കപ്പുറത്തുള്ള മനോഹരമായ ഒരു മിസ്റ്ററിയാണത്. നോവലിലുടനീളം ആ രഹസ്യം ഒരു അന്തർധാരയായി പ്രവർത്തിക്കുന്നു.


വായിച്ചിരിക്കെ ഓർമ്മയിൽ മറഞ്ഞുകിടന്ന ഒട്ടേറെ മനുഷ്യർ കല്ലറയിൽ നിന്നെന്ന പോലെ എഴുന്നേറ്റുവന്നു. എറണാകുളത്തെ തെരുവുകളും മഹാരാജാസും ഹോസ്റ്റലും പാർക്കും ജെട്ടിയും മറ്റും ചേർന്ന് കഥയിലെ പുരുഷൻ മിക്കവാറും ഞാൻ തന്നെയെന്ന് ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.


മൂന്നു പതിറ്റാണ്ടിനപ്പുറം ആ കലാലയത്തിലും പരിസരത്തുമായി കുറച്ചു വർഷങ്ങൾ ജീവിച്ചിരുന്നു. വായന തുടരവേ, അവിടെ നിന്ന് ആ കാലത്തിന്റെ അഭിയും അമുദയും ഫാത്വിമയും ചന്ദ്രനും കൃഷ്ണനുമെല്ലാം എഴുന്നേറ്റുവരാൻ തുടങ്ങി. രക്ഷപ്പെടാൻ ഒരു പഴുതുമില്ലാതെ അക്കാലം മറ്റൊരു നോവലായി മനസ്സിനെ ചൂഴ്ന്നു. 


മൂന്നാറും കമ്പവും വെള്ളത്തൂവലും മറയൂരും ഒക്കെച്ചേർന്ന് സമാന്തരമായി നീങ്ങുന്ന മറ്റൊരു ദേശവും അസാധാരണത്വമുള്ള സാധാരണ മനുഷ്യരാൽ നമ്മളെ വിസ്മയിപ്പിക്കുന്നുണ്ട്. നോവലിലെ പല പെണ്ണുങ്ങളും തങ്ങളുടെ നിർണ്ണായകതീരുമാനങ്ങളാൽ അതിലെ ആണുങ്ങളെ ഞെട്ടിക്കുന്നതു പോലെ!


ചുരുക്കത്തിൽ നിങ്ങൾ വെറുതേ ഒരു നോവൽ വായിക്കുകയല്ല. സ്വപ്നവും സത്യവും നിറഞ്ഞ ഒരു സ്ഥലത്തിലൂടെ, കാലത്തിലൂടെ അലസമായി ഒഴുകിപ്പോവുകയാണ്. ചിരപുരാതനമായ ഏതൊക്കെയോ ഓർമ്മകളിലും മറവികളിലും പോയി വീഴുകയാണ്. ആ വീഴ്ച ഒരു സുഖമാണ്. പലപ്പോഴും അലൗകികമായ ഒരാനന്ദം പോലുമാണ്.


ചലച്ചിത്ര-സാഹിത്യ നിരൂപകനാണ് ലേഖകൻ

Saturday, 22 June 2019

കേൾക്കാപ്പുറം | വിവേക് ചന്ദ്രൻ | അയ്യപ്പൻ മൂലേശ്ശേരിൽ












മലയാള ചെറുകഥയിലെ പുതിയ ശബ്ദങ്ങളുടെ അടയാളപ്പെടുത്തലുകളിൽ ഏറെ പ്രധാനപ്പെട്ടതാണ് വിവേക് ചന്ദ്രന്റെ 'വന്യം' എന്ന ചെറുകഥാസമാഹാരം ജീവിതത്തേയും, ഭാവനയേയും  സങ്കൽപ്പത്തിൻ്റെ ക്യാൻവാസിൽ ഒരേ വേഗത്തിൽ പ്രതിഫലിപ്പിക്കുന്ന കഥകൾ. 
വിവേക് ചന്ദ്രനുമായി നടത്തിയ സംഭാഷണം.

വന്യത്തിലെ കഥകള്‍ സ്വാഭാവികവായനക്കാരെയും പരമ്പരാഗത എഴുത്തുകാരെയും  ഒരുപോലെ തൃപ്തിപ്പെടുത്തുന്നു. എഴുത്തുകാരനെന്ന നിലയിലത്തരം സ്വീകാര്യതയെപറ്റി ?

ഓരോ മനുഷ്യനും തന്റെ ഏകാന്തതയിൽ രുചിക്കുന്ന സംഗതിയാണ് വായന എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത്രയും വ്യക്തിപരമായ spaceലേക്ക് എത്തുന്ന എന്റെ ആശയങ്ങൾ സ്വീകരിക്കപ്പെടുന്നു എന്ന് അറിയുമ്പോൾ വലിയ സന്തോഷമുണ്ട്.


ഒരു കഥയെഴുതിയാല്‍ ആദ്യം വായിക്കാന്‍ കൊടുക്കുന്നതാര്‍ക്കൊക്കെയാണ്?

കഥയെഴുത്ത് എനിക്ക് ഒരു വർഷത്തോളം നീളുന്ന ഒരു പ്രോസസ്സ് ആണ്. അതിനിടയ്ക്ക് ധാരാളം ഡ്രാഫ്റ്റുകൾ എഴുതാറുണ്ട്. വിമർശനബുദ്ധിയോടെ കഥ വായിക്കാൻ കനിവ് കാണിക്കുന്ന അടുത്ത വായനാ സുഹൃത്തുക്കളുണ്ട്, ആദ്യ ഡ്രാഫ്റ്റ് അവരെക്കൊണ്ടൊക്കെ വായിപ്പിക്കും. കഥകൾക്ക് ദൃശ്യപരതയുള്ളത് കൊണ്ട് ദൃശ്യമാധ്യമവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ചില സുഹൃത്തുക്കളെ കൊണ്ട് വായിപ്പിക്കാറുണ്ട്. പ്രസിദ്ധീകരിക്കാൻ അയക്കുന്നതിനു മുൻപ് നേരത്തേ പ്രസിദ്ധീകരിച്ചു വന്ന കഥകൾ വായിച്ച് നല്ല ഉൾക്കാഴ്ചയുള്ള നിരീക്ഷണങ്ങൾ തന്ന സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കാറുണ്ട്.


വന്യമെന്ന കഥ സവിശേഷമായൊരു സൃഷ്ടിയാണ്. അതിലൊരു ഭ്രമാത്മകസൗന്ദര്യം അലഞ്ഞുതിരിയുന്നുണ്ട്. ഇന്റ്യൂഷനുകള്‍ക്കൊപ്പം പറക്കാനാഗ്രഹിക്കുന്നൊരു എഴുത്തുകാരനാണെന്ന് പറഞ്ഞാല്‍?

വന്യമെന്ന കഥയിൽ മലയടിവാരത്തിലെ പമ്പ് ഹൗസിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന ആദമും സ്റ്റെഫിയും രണ്ടു കാലങ്ങളിലായി പറയുന്ന കഥകൾ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഏകാന്തതയിൽ അങ്ങേയറ്റം ഹിംസാത്മകമായ രതിയിൽ ഏർപ്പെട്ടും, ചെന്നായ്കളെ പോലെ പരസ്പരം കടിച്ചുപറിച്ചും, ഉന്മാദത്തിന്റെ മുനമ്പിൽ നിൽക്കുന്ന അവർ രണ്ടുപേർ തങ്ങളുടെ മക്കളുടെ തിരോധാനത്തിനെപ്പറ്റി പറയുന്ന കഥകളാണ് 'വന്യ'ത്തിന്റെ ആത്മാവ്. അവിടെ സത്യത്തിൽ നടന്നത് അങ്ങനെയൊന്നും ആവണമെന്നുപോലുമില്ല.


കഥയെഴുത്തിന്റെ ഭൂപടത്തെ പറ്റി പറയാമോ. ആശയം ഉടലെടുക്കുന്നതു മുതല്‍ സങ്കല്പം, ഭാഷാ, ഘടന എന്നിവയിലൂടെയോക്കെയുള്ള സഞ്ചാരം?

പതിവായി ഉറക്കം നഷ്ടപ്പെടുമ്പോഴാണ് ഒരു രസമുള്ള ആശയത്തിൽ മനസ്സ് പിണഞ്ഞു പോയിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിയാറ്. ആ ആശയത്തിനോട് അടുത്തുകിടക്കുന്ന എന്റെ അനുഭവലോകം (ഞാൻ സഞ്ചരിച്ച ഭൂമികയോ, പരിചയപ്പെട്ട മനുഷ്യരോ) ചിന്തകൾക്ക് ദൃശ്യപരമായ ഒരു അടിത്തറ നൽകും. കഥനടക്കുന്ന ഇടത്തെ ഭൂമിശാസ്ത്രം മനസ്സിലാക്കിയെടുക്കുന്നത് എന്നെ സംബന്ധിച്ച് നിർണ്ണായകമാണ്, അതോടുകൂടി കഥ ഞാൻ പകൽസ്വപ്നമായി കണ്ടുതുടങ്ങുന്നു. അങ്ങനെ രൂപപ്പെടുന്ന കഥ ആ കാലത്ത് എനിക്ക് മാനസിക അടുപ്പം തോന്നുന്നവരോടൊക്കെ പറഞ്ഞു നോക്കും. അങ്ങനെയാണ് എഴുതാനുള്ള ആത്മവിശ്വാസം സ്വരൂപിക്കുന്നത്.


കുമ്പസാരം എഴുതിവെച്ചു വിശ്വാസികളുടെ പാപഭാരം അനലൈസ് ചെയ്യുന്ന അച്ചനും, പൊങ്ങു തടി പോലെ മലയില്‍ നിന്നിറങ്ങി വരുന്ന ആദവും, രതിയില്‍ അതീവ താത്പര്യയായി ബാക്കിയെല്ലാത്തിനും രണ്ടാം സ്ഥാനം കൊടുക്കുന്ന സ്റ്റെഫിയും, ചെന്നായകുഞ്ഞുമൊക്കെ വ്യത്യസ്തയുള്ള സ്വഭാവക്കാരാണ് - പാത്രസൃഷ്ടിയിലെ അസ്വാഭാവികതകളുടെ ഇത്തരം ചേരുവകളൊരു ആഖ്യാനതന്ത്രമാണോ? അതോ കഥാഗതിയിലേക്ക് സ്വാഭാവികമായി വന്നു വീഴുന്നതാണോ?

കഥ ആലോചിച്ചുവരുമ്പോൾ കഥാഗതിയുടെ ഭാഗമായി ഉണ്ടാവുന്നതാണ് കഥാപാത്രങ്ങളിലെ ഈ 'അസ്വാഭാവികത'. അതൊന്നും ഇല്ലെങ്കിൽ ഈ കഥകൾ സങ്കൽപ്പിക്കാൻ എനിക്ക് താല്പര്യം ഉണ്ടാവുമായിരുന്നില്ല.


പല കഥകളില്‍ ഏറ്റവും കിടിലമായി പരീക്ഷിച്ചയൊരു സങ്കേതമാണ് സമയം, കഥയ്ക്കും കാലത്തിനും മീതെയുള്ളൊരു ട്രെപീസ്കളി. പ്രഭാതത്തിലെ മണത്തിലെയൊക്കെ കാതല്‍ സമയത്തിന്‍റെ അട്ടിമറിയാണെന്ന് തന്നെ പറയാം. വിവേക് ചന്ദ്രനെ സംബന്ധിച്ച് എന്താണ് സമയം?

അതൊരു നല്ല നിരീക്ഷണമാണ്. സമയത്തിന്റെ ആപേക്ഷികതയും, കാലം കൊണ്ടുവരുന്ന മറവിയും ഉപയോഗിച്ച് നമുക്ക് എത്ര കഥകൾ വേണമെങ്കിലും സങ്കല്പിക്കാം. കാണുമ്പോൾ ഒരു ജീവിതത്തോളം വലിപ്പം അനുഭവപ്പെടുന്ന സ്വപ്നം നമ്മൾ കാണാൻ എടുത്തത് ക്ഷണങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവായിരിക്കും ഒരുപക്ഷേ ഞാൻ സമയത്തെ കഥകളിൽ ഇത്ര സൂക്ഷ്മമായി അടയാളപ്പെടുത്താൻ കാരണമായിട്ടുണ്ടാവുക.


നിങ്ങളുടെ കഥകള്‍ വായിച്ചു കഴിയുമ്പോള്‍ ഇതിനു വേറൊരു പേരായിരുന്നില്ലേ ചേരുകയെന്നു പലപ്പോഴും തോന്നും(ഒരു വായനക്കാരന്‍റെ അനാവശ്യസ്വാതന്ത്ര്യം). വന്യത്തിനു ആണേല്‍ ആട്ടിടയര്‍ കൊണ്ടുവരുന്ന മഷി മരുന്നിനൊരു പ്രാദേശികപേരിട്ട് ടൈറ്റില്‍ ആക്കിയേനെ. മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ചെന്ന കഥയെ വെറുതെ പാവവീടെന്നു മാത്രം വിളിച്ചേനെ. ഒരു കഥയെ സംബന്ധിച്ച് ടൈറ്റിലിന്റെ പ്രസക്തി? 
ടൈറ്റിലുകള്‍ തീര്‍ച്ചപ്പെടുത്തുന്ന രീതി?

ഓരോ കഥയ്ക്കും ഒരു COG(centre of gravity) ഉണ്ടാവും. അത് ഓരോ വായനക്കാരനെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. കഥയിലെ ഏത് പ്ലോട്ട് പോയിന്റാണ് നമ്മളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്നതിന് അനുസരിച്ചാവും അത്. എന്നെ സംബന്ധിച്ച് മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർ അടയാളപ്പെടാൻ വേണ്ടി സ്വയം പ്രകാശിക്കാൻ ശ്രമിക്കുന്നു എന്ന ആശയമാണ് കഥയുടെ COG, അയ്യപ്പനെ ഒരുപക്ഷേ കഥയിൽ ആകർഷിച്ചത് പാവവീടുകളുടെ നിർമ്മിതിയാവും. പിന്നെ, contentന് ഉപരിയായി catchy titleകളിൽ വിശ്വാസം തോന്നിയിട്ടില്ല.


'Form is everything
content is nothing' -
മേതിലങ്ങനെയാണ് ഉത്തരാധുനിക സാഹിത്യത്തെ നിര്‍വചിച്ചത്. ഭാഷയിലും ക്രാഫ്റ്റിലുമുള്ള അത്തരം പൊളിച്ചെഴുത്തുകള്‍ സൂക്ഷ്മആഖ്യാനത്തിന്‍റെയും ജ്യോഗ്രഫിയുടെയും കലയായി കഥയെ മാറ്റുന്നുമുണ്ട്. ഇത് ഫിക്ഷന്റെ വികാസമാണോ? 
അതോ വിഭ്രമാത്മകയൊരു താത്കാലികതയോ?

കഥകളിൽ വരുത്താവുന്ന നവീനതയ്ക്ക് പരിധിയില്ല എന്ന് കരുത്തുന്നൊരാളാണ്. എങ്കിലും നമ്മൾ ചെറുകഥകൾ വായിക്കുന്നത് അതിലെ 'കഥ' അറിയാൻ മാത്രമല്ല. ഇമ്പമുള്ള ഭാഷയിൽ, കൃത്യതയുള്ള frameworkൽ രൂപപ്പെടുത്തുന്ന കഥ കൂടുതൽകാലം നിലനിൽക്കും.


വെറും പുറംവായനകള്‍ക്കപ്പുറത്തേക്ക് മൗലികമായതൊന്നും പുറത്തെടുക്കാന്‍ നിലവിലെ നിരൂപണസാഹിത്യത്തിനു ആവതില്ലാതായിരിക്കുന്നുവെന്നു കരുതുന്നുണ്ടോ?

ഒരു വായനക്കാരന് കണ്ടെടുക്കാൻ കഴിയാത്ത intertextual വായനകൾ എഴുത്തിൽ നിന്നും കണ്ടെടുത്ത് അവതരിപ്പിക്കുമ്പോഴാണ്  നിരൂപണം സാർഥകമാവുന്നത്. അതുണ്ടാവുന്നുണ്ട് എന്ന് തന്നെയാണ് എന്റെ നിരീക്ഷണം.


പൊതുവേ സാഹിത്യത്തില്‍ രാഷ്ട്രീയത്തിന്‍റെ അളവ് ഏറി വരുന്നൊരു കാലമാണ്, കാലഘട്ടമത് ആവശ്യപ്പെടുന്നുമുണ്ട്. വായനയൊരു ന്യൂനപക്ഷത്തിന്‍റെ മാത്രം ഏര്‍പ്പാടായി മാറിക്കൊണ്ടിരിക്കേ എഴുത്തു കൊണ്ട് സമൂഹത്തിലെന്തെങ്കിലും ചലനങ്ങളുണ്ടാവാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ?

പുസ്തകം ഈ തലമുറയിലെ ന്യൂനപക്ഷങ്ങളുടെ മാത്രം കാര്യമല്ല, അത് കാലാകാലം നിലനിൽക്കുന്ന, പല തലമുറകൾക്ക് വേണ്ടിയുള്ള ഡോക്യൂമെന്റഷൻ ആണ് എന്ന് മനസ്സിലാക്കിയാൽ ഈ ചോദ്യത്തിന് ഉത്തരം കിട്ടും.


എഴുത്ത് ജൈവികമാണെന്ന ആശയത്തില്‍ നിന്നുകൊണ്ട് ചോദിക്കട്ടെ ഒരു സൃഷ്ടിയിലേര്‍പ്പെടുമ്പോള്‍ അത് പ്രതിഫലിപ്പിക്കേണ്ട രാഷ്ട്രീയത്തെ മുന്‍കൂട്ടി കണ്ട് ബോധപൂര്‍വമുള്ള ഇടപെടലുകള്‍ നടത്താറുണ്ടോ?

സത്യസന്ധമായി നമുക്കൊരു നിലപാട് ഉണ്ടെങ്കിൽ കഥകളിൽ ബോധപൂർവ്വം കടന്നുകയാറാതെ തന്നെ നമ്മുടെ രാഷ്ട്രീയം അതിൽ പ്രതിഫലിക്കും എന്നാണ് എനിക്ക് തോന്നുന്നത്. രാഷ്ട്രീയ ശരി കഥകളിൽ നിർബന്ധമാണോ എന്നത് മറ്റൊരു വലിയ ചോദ്യമാണ്.


എഴുത്തില്‍ ഫാന്റസിയുടെ കാടുകളിലൂടെ കിളിപാറി നടക്കുന്നൊരു മനുഷ്യനാണ്.  ജീവിതത്തിലേക്കെത്തുമ്പോള്‍ സാധാരണക്കാരന്റെ ശാന്തതയെന്ന എക്സ്ട്രീമിറ്റിയും.
വിപരീത ധ്രുവങ്ങളിലെ ജീവിതത്തെ പറ്റി?

എഴുത്തിലെ ആത്മകഥാംശം.
എന്റെ എഴുത്തിൽ ആത്മാംശം വരുന്നത് നേരിട്ട് അനുഭവങ്ങളിൽ നിന്നല്ല. എന്റെ അനുഭവപരിസരങ്ങളുടെയും ഓർമ്മകളുടെയും പ്രതിബിംബം പലകാലങ്ങളിലായി മനസ്സിൽ രൂപപ്പെടുകയും അത് എന്റെ ഏകാന്തതകളെ ബാധിക്കുകയും ചെയ്യുമ്പോഴാണ് എഴുതാൻ സാധിക്കുന്ന ആശയങ്ങൾ ഉണ്ടാകുന്നത്. ഞാൻ നയിക്കുന്ന പ്രസാദാത്മകമായ ജീവിതതത്തിനപ്പുറത്ത് വളരെ sensitive ആയൊരു മനസ്സുള്ളത് കൊണ്ടായിരിക്കും ഇത്തരം ഇരുണ്ട കഥകൾ ഞാൻ എഴുതുന്നത്.

ദ് സ്റ്റേഷന്റെ എഡിറ്ററും കവിയുമാണ് അയ്യപ്പൻ മൂലേശ്ശേരിൽ. 

Saturday, 15 June 2019

ഹർഷദ് തിര നിറയ്ക്കുന്നു

ഒരു 'ഉണ്ട' ഉണ്ടാക്കിയ കഥ! 
തിരക്കഥാകൃത്ത് ഹർഷദുമായുള്ള അഭിമുഖം. 


ദേവനാരായണൻ പ്രസാദ്



സിനിമയിലേക്കുള്ള യാത്ര തുടങ്ങിയിട്ടു ഒരുപാട് കാലമായല്ലോ. വന്ന വഴിയെ കുറിച്ചൊന്നു പറയാമോ? ഹർഷദ് എന്ന എഴുത്തുകാരൻ മലയാളത്തിനു പുതിയതല്ലേ?

അതൊക്കെ എന്തിനാ. നമ്മൾക്കു സിനിമയെ കുറിച്ച് സംസാരിക്കാം. എല്ലാ സിനിമാക്കാരനുമുണ്ട് ഒരുപാട് കൊല്ലത്തെ ശ്രമങ്ങളുടെ കഥകളൊക്കെ. അതിലൊക്കെ എന്ത് പ്രസക്തിയാണ്. നമ്മൾക്കു പ്രസൻ്റിനെ കുറിച്ച് സംസാരിക്കാം.


ഖാലിദ് റഹ്മാൻ ഇങ്ങനൊരു കഥയുമായി വന്നപ്പോൾ എന്തുകൊണ്ടാണ് ആദ്യ സിനിമ അതാവട്ടെ എന്ന് തീരുമാനിച്ചതു?

അതങ്ങനെ തീരുമാനിച്ചിട്ടല്ല, അങ്ങനെ സംഭവിച്ചുവെന്നേയുള്ളു. ഞാനിങ്ങനൊരു സിനിമാക്കാരനാകാൻ നടക്കുമ്പോളാണ് ഖാലിദ് റഹ്മാൻ വന്നതു. രണ്ടായിരത്തി പതിനാല് ഇലക്ഷൻ്റെ ഭാഗമായിട്ട് കേരള പോലീസ്
ഛത്തീസ്ഗഡിൽ പോയതും, അവർക്കു അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുമൊക്കെയുള്ള ഒരു പത്ര കട്ടിങ്ങും ഓന്റെ കൈയ്യിലുണ്ടായിരുന്നു. അപ്പോ അതൊരു സ്ക്രീൻ പ്ലേയാക്കണം, പിന്നെ അതിന്റെ പിന്നാലെയായി.


ഒരുപാട് തിരക്കഥകളുടെ ഐഡിയയൊക്കെ മനസ്സിൽ ഉണ്ടാകുമല്ലോ? എന്തുകൊണ്ട് ഉണ്ട?

നമ്മുടെ മുൻപിൽ ഒരുപാട് കഥകൾ വന്നിട്ട് അതിലൊന്നു എടുക്കുക, എന്നതല്ല സംഭവിക്കുന്നത്. നമ്മളൊരുപാട് പരിപാടികൾ ആലോചിക്കുന്നു, അതിലിതു സംഭവിക്കുന്നു.  മ്മടെ ജീവിതോം അങ്ങനെയാണല്ലോ. 


എല്ലാ സിസ്റ്റവും കറപ്റ്റാണ്. എല്ലാം വെറും ഉണ്ടയാണെന്നാണോ സിനിമ പറഞ്ഞു വയ്ക്കുന്നത്. തിരക്കഥയുടെ ഈയൊരു അനാർക്കി സ്വഭാവം ബോധപൂർവ്വമാണോ?

അത് എന്താന്നു വച്ചാൽ വ്യാഖ്യാനങ്ങളാണ്. വ്യാഖ്യാനങ്ങൾ പ്രേക്ഷകരുടെ അല്ലേ. ഇങ്ങൾക്കങ്ങനാ തോന്നുന്നതെങ്കിൽ അത് അങ്ങനെ വെണ്ടക്കാ അക്ഷരത്തിൽ എഴുതിക്കോ. അങ്ങനല്ലാന്നു തോന്നുന്നുണ്ടെങ്കിൽ അതും എഴുതു. അങ്ങനെ തോന്നിയെങ്കിൽ അങ്ങനെ തോന്നാനുള്ള എന്തേലുമൊക്കെ ഇതിൽ ഉണ്ടായിരിക്കുമല്ലോ. പക്ഷെ ഞാനതൊരു സ്റ്റേറ്റ്മെന്റായി പറയുന്നതിൽ ശരിയില്ല. ഞാനൊരു ക്രിയേറ്റീവ് സ്പേസിൽ നിന്നുകൊണ്ടു ഇന്നതാണ് സിനിമ എന്നു പറയുന്നതിനു അപ്പുറത്ത് ആൾക്കാരെ ആലോചിപ്പിക്കുക, ചിരിപ്പിക്കുക, രസിപ്പിക്കുക ഇതൊക്കെയാണല്ലോ നമ്മടെ ഉദ്ദേശം.


മുഖ്യധാര സിനിമ ചർച്ച ചെയ്തിട്ടില്ലെന്നു തന്നെ പറയാവുന്ന വിഷയമാണ് മണ്ണിൻ്റെ യഥാർത്ഥ അവകാശികളുടെ പ്രശ്നങ്ങൾ. ഇതിലതു വ്യക്തമായി തന്നെ പറയുന്നുമുണ്ട്. അതിനെ കുറിച്ച്?

അങ്ങനൊരു വിഷയമെടുത്തു കൈകാര്യം ചെയ്തു എന്നതിനപ്പുറത്ത് ആ വിഷയം ഒരു കൊമേഴ്സ്യൽ പ്ലാറ്റ്ഫോമിൽ പറയാൻ പറ്റി എന്നതാകും ഇതിന്റെയൊരു ആകർഷണം എന്നാണ് എനിക്ക് തോന്നുന്നതു. അതു വിജയിച്ചു എന്നു തന്നെയാണ് തീയേറ്റർ റെസ്പോൺസു കാണിക്കുന്നത്. ഇത്തരം സബ്ജറ്റുകൾ സാധാരണ സബ്റ്റിലായി മാത്രമാണ് പറഞ്ഞു പോയിട്ടുള്ളത്.
അത്തരം സിനിമകൾ സാധാരണ ജനങ്ങൾ കാണുന്ന രൂപത്തിൽ എത്തണമെന്ന ആഗ്രഹം പണ്ടേയുണ്ട്. അത് സാധ്യമായി എന്നാണ് സിനിമ ജനങ്ങൾ സ്വീകരിച്ചകൊണ്ട് മനസ്സിലാക്കുന്നത്. അതിൽ സന്തോഷവുമുണ്ട്.


പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ചർച്ച ചെയ്യപ്പെടുന്ന കാലത്ത്. ഇങ്ങനെ ഒരു വിഷയം സംസാരിക്കാൻ പോകുമ്പോൾ റിസ്ക്കായി തോന്നിയോ?

നിങ്ങൾ ഈ ചോദ്യം തന്നെ ഒരു ജനാധിപത്യ രാജ്യത്ത് ഇരുന്നു കൊണ്ടാണല്ലോ ചോദിക്കുന്നത്. അപ്പോൾ ആ ചോദ്യത്തിനുള്ള കാരണോം ഇങ്ങളു തന്നെ കണ്ടെത്തിയാ മതി. അപ്പോൾ അതിൽ ഉത്തരവുമുണ്ടാകും.


മാവോയിസ്റ്റുകളെ കുറിച്ചു വേറൊരു തലം സ്റ്റേറ്റോ മീഡിയയോ പ്രൊജക്ട് ചെയ്യുന്നതല്ലാത്തത് അരുന്ധതി റോയിയുടെ പുസ്തകത്തിലൂടെ ആണെങ്കിലും ഒരുപാട് ജേർണലിസ്റ്റുകൾ വഴിയും നമ്മളിലേക്കു എത്തിയിട്ടുണ്ട്. പക്ഷേ തികച്ചും വ്യത്യസ്തമായി ആളുകളെ തല്ലി ചതയ്ക്കുന്ന ഒരു കൂട്ടമായാണ് മാവോയിസ്റ്റുകളെ കാണിക്കുന്നത്. എന്തുകൊണ്ടാണ് അത്?

പോലീസുകാര്  സാധാരക്കാരാണു. സാധാരണക്കാരൻ എന്നു പറഞ്ഞാൽ ഒരുപാട് അർഥമുണ്ട്, അവരുടെ ഒരു ഇന്റ്വലെക്ച്ച്വൽ ഇൻഫർമേഷൻ ലെവൽ വച്ചിട്ടാണ് ഞാൻ പറയുന്നത്. ഒരു ബുദ്ധിജീവിയല്ലാത്ത, മെയിൻ സ്ട്രീം ബോധങ്ങളും ബുദ്ധികളും പേറുന്ന സാധാരണക്കാരനു മാവോയിസ്റ്റുകളെയും, ഛത്തീസ്ഗഡ്, സ്റ്റേറ്റ് അട്രോസിറ്റീസ്, അസ്സേർഷൻ, സബ്അൾട്ടേൺ തുടങ്ങിയ മേഖലയെ കുറിച്ചൊക്കെ എന്തറിവുണ്ടോ ആ അറിവേ സാധാരണ പോലീസുകാരനുമുള്ളു. അവരുടെ കൂടെയാണ് സിനിമ യാത്ര ചെയ്യുന്നത്. അവരു കണ്ടതും, അവരു കേട്ടതും, അവരു അനുഭവിച്ചതും മാത്രമേ ഈ സിനിമയിൽ ഉള്ളു. നമ്മളൊരിക്കലും അപ്പുറത്തേ സൈഡിൽ നിന്നും സിനിമ പറയുന്നില്ല. ഇവർക്കു അറിയുന്ന കാര്യങ്ങൾ മാത്രേ പറയുന്നുള്ളു.


അവരുടെ പൊളിറ്റിക്സ് പറയുന്നില്ല എന്നാണോ?

പൊളിറ്റിക്സ് പറയാൻ ശ്രമിക്കില്ല എന്നല്ല അതിന്റെ അർഥം. പൊളിറ്റിക്സ് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അവിടെ പൊളിറ്റിക്സ് ഉണ്ട്. പൊളിറ്റിക്സ് എന്നു പറഞ്ഞാൽ അയാം ഗോയിം ടു സേ പൊളിറ്റിക്സ് എന്നു പറഞ്ഞു പറയണ്ട സാധനമല്ല. മറിച്ചു നമ്മുടെ നിശ്ശബ്ദതയിലും പൊളിറ്റിക്സ് ഉണ്ടല്ലോ. രാഷ്ട്രീയം എന്നു പറഞ്ഞാൽ നമ്മൾക്കു ഒരു തെറ്റിദ്ധാരണ ഉണ്ട്, എന്തോ പ്രസംഗിക്കാനുള്ള സാധനമാണെന്നു. അതാരുടെയും കുറ്റമൊന്നുമല്ല. എന്നാലും അങ്ങനാണ് കാര്യങ്ങൾ. രാഷ്ട്രീയം പറയാത്ത ഒറ്റ സിനിമ പോലുമില്ല. 

അങ്ങനയല്ല ഞാൻ പറയുന്നത്. മാവോയിസ്റ്റിനെ കുറിച്ച് ചിന്തിക്കുകയോ പഠിക്കുകയോ, ഡിസ്കൊഴ്സിൽ ഏർപ്പെടുവോ ചെയ്യാത്ത സാധാരണ പോലീസുകാരനു എന്തൊക്കെ വിവരങ്ങളാണോ ഉണ്ടാകുക, ആ വിവരങ്ങൾ അവനു എവിടുന്നു കിട്ടി. ആ പേടിയും പേറീട്ടാണ് പോലീസുകാർ അവിടെ പോകുന്നത്. അവന്റെ കാഴ്ച്ചകളും ആശങ്കകളും  ഭീതിയുമേ ഈ സിനിമ പറയുന്നുള്ളു. നമ്മളൊരിക്കലും മാവോയിസ്റ്റിന്റെ ആംഗിളിൽ നിന്നു സിനിമ സംസാരിക്കുന്നില്ല. കാരണം ആ ആംഗിൾ പോലീസുകാർക്കറിയില്ല. ഈ സിനിമയിൽ നൗഷാദെന്നു പറയുന്ന ക്യാരക്ടർ മണി സാറിനോട് ചോദിക്കുന്നുണ്ട് "സാറേ ആരാണീ മാവോയിസ്റ്റ്?" അപ്പോ അയാൾ "അവരോട് ചോദിക്കു" എന്നാണ് പറയുന്നത്. കാരണം അയാൾക്കതറിയില്ല. ഒരു പക്ഷേ നൗഷാദ് കേരളത്തിൽ വച്ചാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അയാൾ പത്രത്തിൽ വായിച്ചു കിട്ടിയ വിവരങ്ങൾ വിളമ്പുമായിരിക്കാം.
മാവോ സേ തുംങ് ആന്ധ്രാക്കാരനാണെന്നു വിശ്വാസിക്കുന്ന ഗ്രാമീണരെ കപിൽ ദേവ് കണ്ടിട്ടുണ്ട്. ഞാനും കണ്ടിട്ടുണ്ട്. നിങ്ങൾക്കു പോയാലും കാണാം. എല്ലാവരും എന്നല്ല, ചിലർ. അതിന്റെ അർഥം മാവോയിസ്റ്റുകൾ അങ്ങനെ ആണെന്നല്ല. ഇതൊരു മാവോയിസ്റ്റ് പടമല്ല. ഇത് അവരെ കുറ്റപ്പെടുത്താണോ, ഗ്ലോറിഫൈ ചെയ്യാനോ, അവരുടെ ആംഗിൾ വിശദീകരിക്കാനോ ഉള്ള സിനിമയല്ല. നമ്മൾ ഇവരുടെ(പോലീസുകാരുടെ) കൂടെയാണ്.
നമ്മടെ ഗുരുക്കന്മാരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, തിരക്കഥ എഴുതുമ്പോൾ ഒരു കഥാപാത്രത്തിന്റെ ഐ.ക്യു ലെവലെത്ര എന്ന് ആദ്യം ചെക്ക് ചെയ്യണം. പലപ്പോഴും എന്താ സംഭവിക്കുന്നത് എന്നു വച്ചാൽ ഡയറക്ടറുടെയോ റെറ്ററുടെയോ ഒക്കെ ഇൻ്റ്വലെക്ച്ച്വൽ ലെവലിൽ നിന്നാണ് പൊതുവേ കഥാപാത്രങ്ങൾ സംസാരിക്കുക. ഇവിടെ അങ്ങനെ ആകരുതെന്നു നമ്മൾക്കു നല്ല നിർബന്ധമുണ്ടാരുന്നു. ആ പോലീസുകാരനു എന്താണോ മാവോയിസത്തെ കുറിച്ചറിയുക, അവർക്കു കേട്ടറിവാരിക്കുമല്ലോ ഉണ്ടാകുക, അതേ അവനെ സിനിമയിൽ കാണിക്കുന്നു.


മമ്മൂട്ടി എന്ന സ്റ്റാർഡം ഉപയോഗിക്കാതെ പ്രായത്തിനേക്കാൾ അവശത മനസ്സിനും ശരീരത്തിനുമുള്ള മണി സാറായാണ് നമ്മൾ ഉണ്ടയിൽ കാണുന്നത്. പേരിനു പോലും ഒരു എടുപ്പില്ല. ഒരു സാധു മണിയായി മാറാൻ മമ്മൂട്ടിയെ എങ്ങനെ കൺവിൻസ് ചെയ്തു?

മമ്മൂക്കയെ സംബന്ധിച്ചെടത്തോളം ഈ കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ എല്ലാ അർഥത്തിലും ഇഷ്ടപ്പെട്ടു. മമ്മൂക്കാന്നു പറയുമ്പോൾ പത്ത് മുപ്പത്തഞ്ചു കൊല്ലമായി സിനിമയെ കുറിച്ച് ചിന്തിക്കുകയും അതിൽ പ്രവർത്തിക്കുകയും ചെയ്യുന്ന വലിയൊരു നടനാണ്. അപ്പോൾ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു എന്നു പറയുമ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്നതെല്ലാം അതിൽ വന്നു. പിന്നെ അദ്ദേഹത്തെ കൺവിൻസ് ചെയ്യേണ്ട കാര്യമില്ല. അപ്പോ "ആ ക്യാരക്ടർ അങ്ങനെ ബിഹേവ് ചെയ്യില്ലല്ലോടോ" എന്നു നമ്മളോട് ഇങ്ങോട്ട് പറയുന്ന അവസ്ഥയേ ഉണ്ടായിട്ടുള്ളു.


കൊമേഴ്സ്യൽ സിനിമ എന്ന നിലയിൽ  അതൊരു റിസ്ക് കൂടിയല്ലാരുന്നോ?

ഒരു റിസ്കുമില്ല. നമ്മൾ പ്രേക്ഷകരെ കുറിച്ച് അധികം അങ്ങനെ ആലോചിച്ചിട്ടില്ല. നമ്മൾക്കങ്ങനൊരു ടെൻഷൻ തുടക്കത്തിലെ ഇല്ലായിരുന്നു. മമ്മൂക്കയുമായുള്ള ആദ്യത്തെ മീറ്റിങ്ങിനു മുൻപ് അങ്ങനൊരു ചിന്ത ഉണ്ടായിരുന്നു. സ്വഭാവികമായി ഏതു റൈറ്റർക്കും ഡയറക്ടർക്കുമുണ്ടാകുന്ന ഒരു കൺസേൺ ഞങ്ങൾക്കും ഉണ്ടായിരുന്നു. മമ്മൂക്കയോട് കഥ പറഞ്ഞു, അദ്ദേഹം ഒാക്കേയ് പറഞ്ഞപ്പോൾ,  പിന്നെ അത്തരം ടെൻഷനൊന്നും നമ്മൾക്കില്ല.


അവസാനത്തെ ഫൈറ്റ് സീൻ എന്തേലും കോമ്പ്രമൈസായിരുന്നോ?

ഒരിക്കലുമല്ല, ആ സ്റ്റൈലിൽ ചെറിയൊരു വ്യത്യാസം വരുത്തി എന്നേയുള്ളു. ശ്രദ്ധിച്ചാൽ അറിയാം തുടക്കത്തിൽ മണി സാർ അവരെ അടിക്കുന്നില്ല. അടിക്കെടാ അടിക്കെടാ എന്നു പറയുന്നേയുള്ളു. കുറേ നേരം അങ്ങനെ തന്നെയാണ് ചെയ്യുന്നത്. അതിനു ശേഷം അതിൽ ഒരുത്തൻ തല്ലു കൊണ്ട് ജീവൻ അപായത്തിലാകുമെന്നു തോന്നുമ്പോൾ മാത്രമാണ് ഇടപെടുന്നത്. ആ ചെയ്യുന്ന രീതികളിൽ നമ്മൾ ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് നമ്മളിപ്പോ സംസാരിക്കുന്നത്. അല്ലെങ്കിൽ ആരും കാണാത്ത ഒരു പടമായി പോകില്ലേ.


ഇ.വി.എം തിരിമറി അടുത്തകാലത്തെ വലിയ വിവാദമായിരുന്നു. സിനിമ അത് ശരി വയ്ക്കുന്നുമുണ്ട്. സിനിമയ്ക്കു വേണ്ടിയുള്ള റിസേർച്ചിലെ തിരിച്ചറിവുകളാണോ അവ?

അതേ

ഒറ്റ മറുപടിയാണോ?

അതേ.
ഇ.വി.എം ടാമ്പെറിങ്ങിനെ നമ്മൾ ശരി വയ്ക്കുന്നു. അത് പലയിടത്തും പലതരത്തിൽ നടന്നിട്ടുണ്ട്. രണ്ടായിരത്തി പതിനാലിൽ നടന്നിട്ടുണ്ട്, ഒരുപാട് സ്ഥലത്തു നടന്നിട്ടുണ്ട്, ഒരുപാട് സ്ഥലത്ത് നടന്നിട്ടില്ല. ഒരുപാട് സ്ഥലത്ത് കള്ള വോട്ടുകൾ ബൂത്തുകളിൽ നടന്നിട്ടുണ്ട്. ഒരുപാട് സ്ഥലത്ത് നടന്നിട്ടില്ല. രണ്ടായിരത്തി പതിനാലിൽ ബസ്തറിലെ നൂറ്റിയെഴുപത്തിനാല് ബൂത്തുകളിൽ തിരഞ്ഞെടുപ്പ് നടന്നതിൽ എട്ട് ബൂത്തുകളിൽ സ്ഫോടനം നടന്നു, ബാക്കിയുള്ളിടത്തു നടന്നിട്ടില്ല. അതിൽ ഇ.വി.എം ടാമ്പെറിങ്ങും അക്രമവും നടന്ന ഒരു ബൂത്താണ് ഈ സിനിമയുടെ പ്ലോട്ടായി ഉപയോഗിച്ചിരിക്കുന്നത്.


സിനിമയുടെ താളം പശ്ചാത്തല സംഗീതമായി വരുന്ന നാടൻ പാട്ടാണ്. ഇങ്ങനൊരു മ്യൂസിക് തിരക്കഥയുടെ സമയത്തു തന്നെ കൺസീവ് ചെയ്തിരുന്നോ?

അതൊരു തീരുമാനത്തിന്റെ പുറത്ത് ചെയ്തതാ. ഇൻ്റൺഷനോടെ തന്നെ. ഷൂട്ടിങ്ങിൻ്റെ ഒരു കൊല്ലം മുൻപ് പ്രശാന്ത് പിള്ളയുടെ ടീമും ഞങ്ങളെല്ലാവരും ഛത്തീസ്ഗഡിൽ ഉള്ള ഒാരോ ട്രൈബൽ ഗ്രാമത്തിലും പോയി അവരുടെ ഇൻസ്ട്രമെന്റ്സും പാട്ടുമെല്ലാം റെക്കോർഡ് ചെയ്തിരുന്നു.


സിനിമയിലേറ്റവും വേദനിച്ചു എഴുതിയ ഡയലോഗ്?

എനിക്ക് ഞാനായാ മതി. 


മമ്മൂട്ടിക്കൊപ്പം തന്നെ ബാക്കി ഒൻപത് കഥാപാത്രങ്ങൾക്കും പറയാൻ കഥയുണ്ട്. എഴുത്തിൽ നിന്ന് സ്ക്രീനിൽ കണ്ടപ്പോൾ ആരോടാണ് എഴുത്തുകാരനെന്ന നിലയിൽ കൂടുതൽ ഇഷ്ടം തോന്നിയതു?

എനിക്ക് എല്ലാവരെയും ഇഷ്ടപ്പെട്ടു. അതിനകത്തെ എല്ലാ നെഗറ്റീവ് സൈഡ്സും ഗ്രേ ഷെയ്ഡ്സും ഞാൻ തന്നെ ഉണ്ടാക്കിയതാണല്ലോ. എന്നിൽ തന്നെ ഉള്ളതാണല്ലോ.


അടുത്ത കാലത്തെ മികച്ച സിനിമകളായ തമാശ, വൈറസ്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളുടെ എഴുത്തിൻ്റെയും സംവിധാനത്തിൻ്റെയുമൊക്കെ പിന്നിലുണ്ടായിരുന്ന അഷ്റഫ് ഹംസയും, മുഹ്സിൻ പേരാരിയും, സക്കറിയയുമൊക്കെ സുഹൃത്തുക്കളാണല്ലോ. നാളെ മലയാളത്തിന്റെ ഒരു പുതിയ സ്കൂളായി ലോകം അടയാളപ്പെടുത്തുമോ?

ഞങ്ങളെല്ലാവരും സിനിമ റിലേറ്റഡ് സുഹൃത്തുക്കളാണ്. ഇവരെല്ലാം സിനിമയുമായി ബന്ധപ്പെട്ടു കണക്ട് ചെയ്തു വന്നതാണ്. അതിൽ അഷ്റഫും ഞാനും ഒരുമിച്ചാണ് സിനിമ ചെയ്യാൻ ശ്രമിച്ചതു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. കുറെക്കാലം സിനിമ ചെയ്യണമെന്നു വിചാരിച്ചു നടക്കുമ്പോൾ മനുഷ്യൻമാർക്കിടയിൽ ഉണ്ടാകുന്ന ബോണ്ടിംഗ് തന്നെയാണ് ഞങ്ങൾക്കിടയിൽ ഉള്ളത്.


അടുത്ത പ്രോജക്ട്?

ഇല്ല ഭായ്, അങ്ങനൊന്നും തീരുമാനിച്ചിട്ടില്ല.
ഇതൊന്നു കഴിയട്ടെ, ഞാനൊന്നു ആഘോഷിക്കെട്ടപ്പാ.

Monday, 10 June 2019

Murfy Radio | Sharon Shaji | Station Speaks

Spread love like a virus!



- ദേവനാരായണൻ പ്രസാദ്


കേരളം നിപയെന്ന പകർച്ചവ്യാധിയെ അതിജീവിച്ചതിൻ്റെ അടയാളപ്പെടുത്തലാണ് വൈറസ്. ഫിയർ-ഫൈറ്റ്-സർവ്വൈവൽ എന്ന ടാഗോട് കൂടിയെത്തിയ ചിത്രത്തിൽ മൂന്നിനും കൃത്യമായ സ്പേസ് നൽക്കുന്നുണ്ട്. കഥ പറച്ചിലിൻ്റെ വിവിധ തലങ്ങൾ പരീക്ഷിക്കാതെ നോൺ ലീനിയർ രീതിയിൽ നരേറ്റ് ചെയ്യുകയാണ് സിനിമ. നടന്ന സംഭവങ്ങളെ സാധ്യമാകുന്നത്രയും സത്യസന്ധമായും, ഒന്നും വിട്ടു പോകാതെയും പകർത്താനുള്ള ശ്രമം സിനിമയിലുടനീളം കാണാനാകും. അങ്ങനെ വരുമ്പോൾ സംഭവ ബാഹുല്യത്തിൻ്റെയും, അത് കാരണം നേരിട്ടനുഭവിച്ചവരുടെയും ചുറ്റുപാടിലുണ്ടായിരുന്നവരുടെയും ജീവിതത്തിലേക്കു കടക്കുന്നില്ല എന്നതും ഒരു അപാകതയായി അവശേഷിക്കുന്നു. കൂടാതെ സിനിമയ്ക്കു വേണ്ടി കൂട്ടിച്ചേർത്തതൊക്കെയും ആ നാട്ടുകാരോടു നീതി പുലർത്തുന്നതുമായില്ല. വായിച്ചും കേട്ടുമറിഞ്ഞതിനപ്പുറത്തേക്കു അധികമൊന്നും എത്തുന്നില്ല സിനിമ.

ഒരാളിലൂടെ കഥ പറയാതെ, എല്ലാവർക്കും അവരുടേതായ ഇടം നൽകിയ രീതി നന്നായി. ടീച്ചർ മുതൽ ജോജു ചെയ്യുന്ന കരാർ തൊഴിലാളികൾക്കുൾപ്പെടെ കൃത്യമായ ഇടം കിട്ടുന്നതിനൊപ്പം അതിജീവനത്തിലെ അവരുടെ വലിയ പങ്കും ചരിത്രത്തിൽ നഷ്ടപ്പെട്ടു പോകാതെ അവശേഷിക്കുന്നു. അഭിനേതാക്കളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചതു. കൂട്ടത്തിൽ ആബിദ് ഡോക്ടറു അതുപോലുള്ള ഒരുപാട് പേരെ അറിയാവുന്ന കൊണ്ടാകാം, വല്ലാണ്ട് ഇഷ്ടം കൂട്ടി.

സെമി-റിയലിസ്റ്റിക് ഡോക്യുമെന്റേഷൻ ആയാണ് വൈറസിനെ വായിക്കാനായതു. ഡിസ്കെഷൻസ് ചിലപ്പോഴെങ്കിലും അധികമാകുന്നുണ്ട് എന്നാലും ഡോക്യുമെന്ററി സ്റ്റൈലിലേക്കു സിനിമ വഴുതുന്നില്ല. ആഷിഖ് അബുവിന്റെ സംവിധാനം നിലവാരം നിലനിർത്തുന്നുണ്ട്. സിനിമറ്റോഗ്രഫിയും എല്ലാ ടെക്നിക്കൽ ഡിപ്പാർട്ട്മെന്റ്സും മലയാളത്തിലെ ഏറ്റവും മികച്ചതായി തന്നെ കൈയ്യടിപ്പിക്കുന്നു വൈറസിൽ.
വൈകാരികത ഒഴിവാക്കി, എന്നാൽ ഇമോഷൻസിനെ കൃത്യമായി പ്ലേസ് ചെയ്തിട്ടുണ്ട് തിരക്കഥാകൃത്തുക്കൾ.
ലോകത്തെ ചുറ്റിവരിഞ്ഞു കിടക്കുന്ന മതിലുകൾ പൊളിക്കാനുള്ള സ്നേഹത്തോടെയുള്ള അപേക്ഷയുണ്ട് സിനിമയിൽ എവിടൊക്കെയോ. വൈറസിനു ഒരേയൊരു പൊളിറ്റിക്സേയുള്ളു, അത് സ്നേഹത്തിൻ്റെ രാഷ്ട്രീയമാണ്. അതു ഇരുട്ട ഒറ്റയ്ക്കാകുമ്പോൾ ആരോ കാട്ടുന്ന വെളിച്ചമാണ്.
പേരാരീടെ ശബ്ദത്തിൽ പറഞ്ഞാൽ,
ന്താ ചങ്ങായീ
ഇരുട്ടത്താണ് ഒറ്റയ്ക്കാണ് വച്ചിട്ട്
ഈയ് പേടിക്കാനൊന്നും നിക്കണ്ട
ഒറക്കെയൊന്നു കൂവി നോക്കിയാ മതി
ആരേലുമൊക്കെ തിരിച്ചു കൂവൂല്ലേ
ആരേലുമൊക്കെ വരൂല്ലേ
അങ്ങനെയല്ലേ അമ്മളിവിടെ വരെ എത്തിയേ!
അങ്ങനെയല്ലേ ചങ്ങായീ അമ്മളിവിടെ വരെ എത്തിയേ!

കുറുക്കി പറഞ്ഞാലിതാണ് സിനിമ.
സഹജീവനം മനുഷ്യർക്കപ്പുറത്തേക്കു വളർന്നു എല്ലാ ജീവജാലങ്ങളിലേക്കും പടരുന്നതിൻ്റെ ഭംഗിയുമാണ് വൈറസ്.



Wednesday, 5 June 2019

രസം കേറ്റുന്ന പ്രേമ തള്ള്


രസം കേറ്റുന്ന, കൊതിയേറുന്ന,
വേവായൊരു പ്രേമ പലഹാരമാണ്, 
ഒരു പ്രേമ തള്ളാണ് ഈ തമാശ. 

- ദേവനാരായണൻ പ്രസാദ്


മുപ്പതു കഴിഞ്ഞു നിൽക്കുന്ന ശ്രീനിവാസൻ സാറെന്ന മലയാളം മാഷിന്റെ ജീവിതത്തിലെ കുറച്ച് വരികളാണ് തമാശ. അയാളുടെ പ്രണയ തുടർച്ചയിലൂടെയാണ് കഥ തുടങ്ങുന്നത്. അത് എന്നോ തുടങ്ങി, പറഞ്ഞും പറയാതെയുമൊക്കെ ശ്വാസം മുട്ടുകയാണ്. ഒരു ആത്മവിശ്വാസവുമില്ലാത്ത, അതൊക്കെ ഉടുപ്പിലും-നടപ്പിലും കൊണ്ടു വരാൻ ശ്രമിച്ചു പരാജയപ്പെട്ടു പോകുന്നൊരു മനുഷ്യൻ. അയാൾ നമ്മളിലും നമ്മൾക്കിടയിലുമുണ്ട്. എവിടെയെങ്കിലും ഒന്നു വിജയിച്ചു കാണിക്കണമെന്നാഗ്രഹിക്കുന്ന, തോറ്റു പോയൊരാൾ. ശ്രീനിവാസൻ സാറിന്റെ ഉൾവലിവും അപകർഷതാബോധവും പ്രണയവുമൊക്കെ ഗംഭീരമാക്കിയിട്ടുണ്ട് വിനയ് ഫോർട്ട്. മലയാളം കഴിവിനൊത്തു ഉപയോഗിക്കാതെ പോകുന്ന ഒരു പ്രതിഭയുടെ അടയാളപ്പെടുത്തൽ കൂടിയാകുന്നുണ്ട് തമാശ.

നമ്മൾക്കൊക്കെ ഉണ്ടാകും നമ്മളുടെ പ്രണയങ്ങളൊക്കെ അറിയാവുന്ന ഒരു സുഹൃത്ത്. ഇഷ്ടമല്ല എന്നൊരാൾ പറഞ്ഞാലും അയാൾ "ഇന്നത്തെ പോട്ടെ, നാളെ ഒന്നൂടെ പറഞ്ഞു നോക്കെന്നു" പറഞ്ഞു, നമ്മളേക്കാൾ ഇൻട്രസ്റ്റെടുക്കുന്ന ഒരു മനുഷ്യൻ. അങ്ങനൊരാളാണ് നവാസ് വള്ളിക്കുന്ന് ചെയ്യുന്ന റഹീമിൻ്റെ കഥാപാത്രം. പക്ഷേ അതിനെല്ലാമപ്പുറത്തു വ്യക്തമായ ക്യാരക്ടറുണ്ട് ആ മനുഷ്യനു. പൊന്നാനിയുടെ രുചികളിലൂടെ പ്രണയിച്ചു, എപ്പോളും തൻ്റെ ഓളോട് സംസാരിച്ചു, നിറയെ ഭക്ഷണങ്ങളുണ്ടാക്കുന്ന, ഒരു കുഞ്ഞു കൂരയിൽ വലിയ ജീവിതം തീർക്കുന്ന മനുഷ്യർ. ആളുകൾ എന്തെങ്കിലും പറയട്ടെ, അതോർത്തിരുന്നാൽ എങ്ങനെ ജീവിക്കുമെന്നു ചോദിക്കുന്ന കൂട്ടുകാരൻ. നവാസ് വള്ളിക്കുന്നിനു ഇനിയും പോകാനുണ്ട്, നിറയെ സിനിമകൾ ചെയ്യാനുമുണ്ട്.

ബബിത ടീച്ചറും, സമീറയും, ചിന്നുവുമാണ് ശ്രീനിവാസൻ്റെ വരികൾ നിറയെ. അയാളുടെ ജീവിതത്തിലേക്കു പുതിയ രുചികളും, മസാല ചായയും, കേക്കുമൊക്കെ വരുന്നു. അതിനേക്കാളുപരി ഒാരോ പ്രണയവും ഒാരോ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു. എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചതു, എങ്കിലും ഇഷ്ടം കൂട്ടിയതു ചിന്നുവാണ്. ആളിന്റെ ആകാരവും, ആറ്റിറ്റ്യൂഡും, നോട്ടവും, ചിരിയുമെല്ലാം അടിപൊളിയാണ്. കഥയിലേറ്റവും തൻ്റേടമുള്ള കഥാപാത്രം. സൈബറിടങ്ങളിൽ പൊങ്കാലയെന്നൊക്കെ പറഞ്ഞിറങ്ങുന്ന, മറ്റുള്ളവരിലേക്കു ചുണ്ടയിട്ടിരിക്കുന്ന സ്ളാക്ടിവിസ്റ്റുകളോട് തോൽക്കാതെ നിൽക്കുന്ന ചിന്നു. ജീവിതത്തിൽ നിന്നു ഒളിച്ചോടാൻ തുടങ്ങിയാൽ എവിടെ വരെയോടുമെന്നും, തൻ്റെ രൂപം, താൻ ഉപയോഗിക്കുന്ന സ്പെയ്സ് നിങ്ങൾക്കു എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ചോദിക്കുന്ന ചിന്നു. മലയാളത്തിനു പുതിയതാണ് ഇങ്ങനെയൊരു കഥാപാത്രം.

ഇവരെയൊക്കെ കൂടാതെ മുപ്പതു കഴിഞ്ഞു നിൽക്കുന്ന മകനെ പ്രതി ആവലാതിപ്പെട്ടു നടക്കുന്നൊരമ്മയുണ്ട്. കൂളായ ഒരു ആയുർവ്വേദ ഡാഡിയുണ്ട്, സ്നേഹമുള്ള അനിയനുണ്ട്. അപ്പുറത്ത്, വണ്ണമൊക്കെ മനുഷ്യർക്കുള്ളളതാന്നു കരുതുന്ന ഒരു അമ്മയുണ്ട്, എന്തിനും കൂട്ടുള്ള രണ്ട് അനിയത്തിമാരുമുണ്ട്. സ്നേഹത്തിൻ്റെ ഉറവ കീറുന്ന നിമിഷങ്ങൾ അങ്ങിങ്ങായി പായസത്തിലെ കശുവണ്ടീം കിസ്മിസ്സും പോലെ വിതറിയിട്ടിട്ടുണ്ട് സംവിധായകൻ. നിലത്തു കിടക്കുന്ന ശ്രീനിയെ തോണ്ടുന്ന അപ്പൂപ്പൻ, ജീവിതത്തിലൊരിക്കലെങ്കിലും താൻ ജനിച്ചു-ജീവിച്ച അങ്ങാടിയിൽ ചങ്ങായിമാരുടെ മുൻപിൽ കാറിൽ വന്നിറങ്ങണോന്നുള്ള മൂപ്പർടെ ആഗ്രഹം, അങ്ങനെ അങ്ങനെ ഉള്ളു നിറയ്ക്കുന്ന, ഒരു പൊന്നാനിക്കാരൻ്റെ നമ്മൾ കഴിച്ചിട്ടില്ലാത്തൊരു പലഹാരമാണിത്.


ഹോർമോണുകൾ പരക്കം പാച്ചിൽ തുടങ്ങുന്ന കാലം മുതൽ ഓരോ മനുഷ്യനും പ്രണയത്തിനു വേണ്ടിയുള്ള നടത്തം തുടങ്ങും. അത് അങ്ങ് മരിച്ചു കിടക്കുമ്പോൾ അവളോ/അവനോ വന്നോന്നുള്ള അന്വേഷണം വരെ വേണേൽ നീളും. എന്തൊരു ജീവിതമാണല്ലേ! ഒാരോ പ്രണയവും ഒന്നിന്റെ പകർപ്പു തന്നെയായിരിക്കും. എങ്കിലും തന്റേതിനെന്തു സവിശേഷതയാണുള്ളതെന്നു മനുഷ്യൻമാർ ആലോചിച്ചു കൊണ്ടിരിക്കും. അതിൻ്റെ തുടക്കങ്ങളൊക്കെ കായ്പോള പോലെ മധുരിക്കും, ഒടുക്കങ്ങൾക്കു ഞാവലിനേക്കാൽ കമർപ്പുമായിരിക്കും. പ്രണയത്തിനുവേണ്ടി എന്ത് കഷ്ടപ്പാടു വേണേൽ സഹിക്കും, ഏതുവഴി വേണേൽ പോകും, എത്രത്തോളമായാലും താഴും, ഒരു ഈഗോയുമുണ്ടാകില്ല. ഈഗോയൊക്കെ തുടങ്ങുന്നത് പ്രണയിച്ചു കഴിയുമ്പോഴാണ്. മനുഷ്യന്റെ ജീവിതോദ്ദേശം ഒരുപക്ഷേ പ്രണയിക്കുക എന്നത് തന്നെയായിരിക്കാം. അല്ലെങ്കിലെന്തിനാണ് ഈ മനുഷ്യൻമാരെല്ലാം ഇങ്ങനെ ഓടുന്നത്. തലച്ചോറു ചുരുട്ടിപിടിച്ചു, ഉള്ള് കൊണ്ടുള്ളൊരു പോക്കാണതു. ശ്രീനിവാസൻ സാറും മറിച്ചല്ല, പക്ഷേ തന്നേക്കാൾ ഭംഗിയുണ്ടെന്നയാൾക്കു തോന്നുന്നൊരു മനുഷ്യൻ വരുമ്പോൾ അയാൾ അവിടെ അടർന്നു വീഴുന്നു, സംസാരിക്കാൻ പോലുമാകാതെ എങ്ങോട്ടൊക്കെയോ പതുങ്ങുന്നു. പിന്നീട് ആ പെൺകുട്ടിയിലേക്കയാൾ തിരിച്ചു വരുന്നേയില്ല. ആളുകൾ എന്തു പറയുമെന്നു വിചാരിച്ചു ജീവിക്കുന്ന നമ്മളെ പോലെയുള്ള ഒരു സാധുവാണയാൾ. അയാളുടെ വഴിയിലൊക്കെ സമൂഹം ഇടപെടുന്നുണ്ട്. പിന്നോട്ട് വലിക്കുന്നുണ്ട്.  പക്ഷേ ചിന്നു അങ്ങനെയല്ല. നമ്മളാണ് നമ്മളുടെ ജീവിതം തീരുമാനിക്കേണ്ടതു, നമ്മളുടെ സന്തോഷം കളഞ്ഞിട്ട് ആർക്ക് വേണ്ടിയാ നമ്മൾ സ്ട്രക്ച്ചറാകുകയും, വണ്ണം കുറയ്ക്കുകയുമൊക്കെ ചെയ്യുന്നത്. നമ്മളുടെ ജീവിതം എന്നത് നമ്മളുടെ കൂടി സന്തോഷമാണെന്ന പൂർണ്ണ ബോധ്യമയാൾക്കുണ്ട്. ചിന്നുവാകുക എന്നത് ബുദ്ധിമുട്ടാണ്.

നമ്മുടെ പല തമാശകളും തമാശകളായിരുന്നോ എന്ന ചർച്ച കൂടി തുറന്നിടുന്നുണ്ട് സിനിമ. ബോഡി ഷെയ്മിംഗ് പോലെ തന്നെയാണ് നമ്മളുടെ ശരീരഘടന കൊണ്ട് മറ്റൊരാൾ ശ്രദ്ധിക്കാൻ പോലും താല്പര്യപ്പെടുന്നില്ല എന്നത്. "അങ്ങ് മെലിഞ്ഞു പോയല്ലോ...
തടി കൂടിയിട്ടുണ്ടല്ലേ..." എന്നൊക്കെയുള്ള വളരെ നിഷ്കളങ്കമായ ചോദ്യം മതി അപകർഷതാബോധത്തിനു കനലിടാൻ. ആ ചോദ്യത്തിനു ഒരുപക്ഷേ സ്നേഹത്തിൻ്റെ മറുവശം കൂടിയുണ്ടാകാം. ശരീരം പോരാത്തത് കൊണ്ട് ആരും എന്നെ ശ്രദ്ധിക്കുന്നില്ല,
അല്ലെങ്കിൽ കറുത്തതും മെലിഞ്ഞതുമായകൊണ്ട്  ഞാൻ സുന്ദരനല്ല...
മുഖം നിറയെ കാരകളായ കൊണ്ട് ആൾക്കൂട്ടങ്ങളെ എനിക്ക് പേടിയാണ്...
അതുമല്ലെങ്കിൽ മുടി കൊഴിയുമോ കൊഴിയുമോ എന്ന് പേടിച്ചെന്തൊക്കെയോ ഒപ്പിച്ചു കൂട്ടുന്നവർ, താടിയിലെ ഒാരോ രോമം കൊഴിയുമ്പോളും കൈയ്യിലെടുത്ത് തേങ്ങുന്നവർ, രോമം കിളിർക്കുന്നില്ലേയെന്ന് അലമുറയിട്ടോടുന്നവർ...
ഇവരെല്ലാം, അങ്ങനെയുള്ള ഒരുപാട് ബോധങ്ങൾ സമൂഹത്തിലിട്ട് ചുറ്റിവരിയുന്നവരാണ്.
ശരീരത്തെക്കുറിച്ചുള്ള ഏതൊരു കമന്റിനേയും അതർഹിക്കുന്നതിനേക്കാൾ പുച്ഛത്തോടെ കാണേണ്ടിയിരിക്കുന്നു. 'പുറമേ കാണുന്നതൊന്നും അല്ല, ഉള്ളിലാണ് സൗന്ദര്യം'
എന്നത് പച്ചയായ പറ്റിക്കലാണ്.
കാരണം കറുത്തവരേയും, മെലിഞ്ഞവരേയും,
തടിച്ച് വയറു ചാടിയവരേയും, കഷണ്ടിയുള്ളവരേയും,
നര വീണവരേയും,
ചുളിവുള്ള തൊലിയുള്ളവരേയും ഒക്കെ കാണുമ്പോൾ മാത്രം തോന്നുന്ന 'തത്വചിന്ത'യാണത്, ക്രൂരമായ ആശ്വസിപ്പിക്കലാണ്.
എന്റെ അസ്ഥിയൊട്ടിയ ശരീരമാണെന്റെ സൗന്ദര്യം, ഉമ്മവെക്കാൻ കുറേ സ്ഥലം തന്നിട്ടുള്ള ആ നെറ്റികയറ്റവും, കയറീമിറങ്ങീം ചുമന്ന് നിക്കണ കാരകളും, ചീകുമ്പോൾ ക്ലീന്നൊരു ശബ്ദം കേൾപ്പിക്കുന്ന മൊട്ടത്തലയും, ആ കറുപ്പും വെളുപ്പും ഇടകലർന്ന പാറ്റേണിലുള്ള മുടിയും, ആ കറുകറുകറുത്ത തൊലിയും, കെട്ടിപ്പിടിക്കുമ്പോൾ എന്നെ അലിയിച്ചു കളയുന്ന  നിന്റെ പതുപതാന്നുള്ള വലിയ ശരീരവും, വരച്ചിട്ടപോലുള്ള നിന്റെ ശരീരത്തെ സ്റ്റ്രെച്ച് മാർക്സുമെല്ലാം അതിസുന്ദരമാണെന്നേ. അതൊക്കെയാണെന്നേ സൗന്ദര്യം. ഇതൊന്നുമില്ലേ പിന്നെ എല്ലാ മനുഷ്യന്മാരും ഒരുപോലിരിക്കില്ലേ.


തമാശയിലൂടെ  തുടങ്ങി ചർച്ചയാകേണ്ട ഒരു സാമൂഹിക വിഷയം ലളിതമായി പറഞ്ഞു വയ്ക്കുന്നുണ്ട് അഷ്റഫ് ഹംസയെന്ന പുതുമുഖ സംവിധായകൻ. ഈ പൊന്നാന്നിക്കാരൻ അടിപൊളിയാണ്. പ്രതീക്ഷകളിലേക്കു ഒരു പുതിയ സംവിധായകനൂടെ കസേരയിട്ടിരിക്കുന്നു.
ഷഹബാസ് അമനിങ്ങനെ ഏതൊക്കെയോ ലോകത്തുള്ള മനുഷ്യന്മാരായ മനുഷ്യൻമാരെയെല്ലാം പാടി പാടി പ്രണയിച്ചു കൊണ്ടിരിക്കുകയാണ്, മുഹബ്ബത്തിൻ്റെ കിട്ടാ കയത്തിൽ കൊണ്ടെ നമ്മളെയത്രയും മുക്കി കൊല്ലുകയാണ്. മുഹ്സിൻ പേരാരീടെ വരികളും, റെക്സ് വിജയനും ഷഹബാസ് അമനും ചേർന്നുള്ള സംഗീതവും ഉള്ളിലേറുന്നുണ്ട്.
രസം കേറ്റുന്ന, കൊതിയേറുന്ന,
വേവായൊരു പ്രേമ പലഹാരമാണ്, ഒരു പ്രേമ തള്ളാണ് ഈ തമാശ.